Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നീക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ കരിങ്കൊടി പ്രതിഷേധം. ആശ്രാമം മൈതാനത്തിന് സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയെത്തിയായിരുന്നു പ്രതിഷേധം. പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കി.

ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

അമിത് ഷാ ആശ്രാമം മൈതാനത്തെ ഹെലിപ്പാഡിൽ ഇറങ്ങി വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. സന്ദർശനത്തിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ പൊലീസ് കർശന സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.

കുണ്ടറയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ‘സഹകരണത്തിലൂടെ സമൃദ്ധി’ പരിപാടിയിലാണ് അമിത് ഷാ ആദ്യം പങ്കെടുക്കുന്നത്. തുടർന്ന് വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തി ജന്മദിനാഘോഷ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix