Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോന്നിയിലെ പാറമട അനുമതി; കോൺഗ്രസിൽ ഭിന്നത രൂക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: കോന്നിയിലെ വിവാദ പാറമടയ്ക്ക് അനുമതി നൽകിയതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷം. പഞ്ചായത്ത് നൽകിയ അനുമതി പുനഃപരിശോധിക്കാൻ അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ച് തീരുമാനമെടുക്കണമെന്ന് പാർട്ടി നേതൃത്വം പഞ്ചായത്ത് പ്രസിഡന്റിന് നിർദേശം നൽകി.

വ്യവസായി മല്ലേലിൽ ശ്രീധരൻ നായരുടെ പുതിയ ക്വാറിക്കാണ് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് അനുമതി നൽകിയത്. എന്നാൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനം മറികടന്ന് വഴിവിട്ട രീതിയിലാണ് അനുമതി നൽകിയതെന്ന് ആരോപിച്ച് യുഡിഎഫ് ജനപ്രതിനിധികൾ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകിയിരുന്നു.

അതേസമയം, പാറമട പ്രവർത്തനം ആരംഭിച്ച ആനകുത്തിയിൽ ജനകീയ സമരസമിതിയും പ്രതിഷേധം തുടങ്ങി. കോന്നി മെഡിക്കൽ കോളേജിന് സമീപമുള്ള ജനവാസ മേഖലയിലാണ് പാറമട സ്ഥിതി ചെയ്യുന്നത്.
പാറമടയ്ക്ക് നൽകിയ അനുമതിയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും പ്രതിഷേധങ്ങളും പരിഗണിച്ചാണ് തീരുമാനം പുനഃപരിശോധിക്കാൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix