Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രിയദർശിനി ബസുകളിൽ രൂപമാറ്റം വരുത്താൻ നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: യുഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യിൽ സർവീസ് നടത്തുന്ന ബസുകൾ രൂപമാറ്റം വരുത്തി സ്പെയർപാർട്സ് നീക്കത്തിനുള്ള വാനുകളാക്കാൻ കെഎസ്ആർടിസി നീക്കം നടത്തുന്നതായി റിപ്പോർട്ട്. എടപ്പാൾ കണ്ടനകം കെഎസ്ആർടിസി റീജ്യണൽ വർക്ക്‌ഷോപ്പിൽ ഇത്തരം ബസുകളുടെ സീറ്റുകൾ അഴിച്ചുമാറ്റി വാൻ രൂപത്തിലാക്കുന്ന ജോലികൾ ആരംഭിച്ചതായാണ് വിവരം.

പ്രിയദർശിനി പദ്ധതിയിൽ നിലവിൽ ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. വിവിധ റൂട്ടുകളിൽ പ്രിയദർശിനി ബസുകളുടെ ലഭ്യത കുറവാണെന്ന പരാതികളും നേരത്തെ ഉയർന്നിരുന്നു.

തിരുവനന്തപുരം സെൻട്രൽ വർക്ക്‌ഷോപ്പിൽ നിന്ന് വിവിധ വർക്ക്‌ഷോപ്പുകളിലേക്ക് സ്പെയർപാർട്സ് എത്തിക്കുന്ന വാനുകളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ബസുകൾ രൂപമാറ്റം ചെയ്ത് ഉപയോഗിക്കാനുള്ള നീക്കമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ 96 ഡിപ്പോകളിലേക്കുള്ള സ്പെയർപാർട്സ് നീക്കം തടസ്സപ്പെടാതിരിക്കാനും പുതിയ വാനുകൾ വാങ്ങുന്നതിനുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കാനുമാണ് താൽക്കാലിക സംവിധാനമെന്നാണ് കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ വിശദീകരണം.

പാലക്കാട് ഉൾപ്പെടെയുള്ള ഡിപ്പോകളിൽ പ്രിയദർശിനി സർവീസിനായി ഉപയോഗിച്ചിരുന്ന ബസുകൾ പിൻവലിച്ച് വിവിധ വർക്ക്‌ഷോപ്പുകളിലേക്ക് എത്തിച്ച് സീറ്റുകൾ അഴിച്ചുമാറ്റി വാനുകളാക്കുന്ന നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ബസുകൾ ഇത്തരത്തിൽ രൂപമാറ്റം വരുത്തുന്നതിന് രേഖാമൂലമുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നാണ് ആരോപണം. ബസിന്റെ ഘടനയിൽ മാറ്റം വരുത്തി റോഡിലിറക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ അനുമതി, സാങ്കേതിക പരിശോധന, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. ആർ.സി., ഇൻഷുറൻസ് രേഖകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടിവരും. ഇവ സംബന്ധിച്ച അനുമതികൾ ലഭിച്ചിട്ടില്ലെങ്കിൽ നിയമപരമായും ഇൻഷുറൻസ് പരിരക്ഷയുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ ഉയരാമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

പുതിയ വാനുകൾ വാങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് ശ്രമമെന്നും അതുവരെ സ്പെയർപാർട്സ് നീക്കം ഉൾപ്പെടെയുള്ള ജോലികൾ തടസ്സപ്പെടാതിരിക്കാനുള്ള താൽക്കാലിക സംവിധാനമാണ് ഒരുക്കുന്നതെന്നുമാണ് കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ വിശദീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix