Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഭീഷണി ഫോൺ; ഒളിവിലായിരുന്ന പ്രതി മൈസൂരിൽ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പൊലീസ് സ്റ്റേഷന്റെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് മാസങ്ങളായി തുടർച്ചയായി വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാവിട്ടപ്പുറം ഒതളൂർ സ്വദേശി പ്രേമരാജൻ (46) ആണ് ചങ്ങരംകുളം പൊലീസിന്റെ പിടിയിലായത്.

രാത്രികാലങ്ങളിൽ ഉൾപ്പെടെ ഇടവിടാതെ സ്റ്റേഷനിലേക്ക് വിളിച്ച് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർച്ചയായ ഫോൺവിളികൾ സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിച്ചതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.

ഫോൺവിളികളുടെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് പ്രതി മൈസൂരിൽ നിന്നാണ് വിളിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ചങ്ങരംകുളം എസ്.ഐ ജിതിൻ വാസിന്റെ നേതൃത്വത്തിലുള്ള സംഘം മൈസൂരിലെത്തി നടത്തിയ പരിശോധനയിലാണ് പ്രേമരാജനെ പിടികൂടിയത്.

മൈസൂരിലെ ഒരു ഫർണിച്ചർ സ്ഥാപനത്തിൽ മരപ്പണി ചെയ്യുകയായിരുന്നു ഇയാൾ. ജോലി സ്ഥലത്തെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വർഷങ്ങൾക്ക് മുമ്പ് ബന്ധുക്കൾ നൽകിയ മറ്റൊരു കേസിൽ പൊലീസ് പ്രേമരാജനെ കസ്റ്റഡിയിലെടുത്ത് താക്കീത് നൽകി വിട്ടയച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് പൊലീസ് സ്റ്റേഷനിലേക്ക് തുടർച്ചയായി വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. അറസ്റ്റിന് ശേഷം പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix