Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എയർ ഇന്ത്യയെ ലാഭത്തിലാക്കാൻ ജീവനക്കാരുടെ ആശയങ്ങൾക്ക് പാരിതോഷികം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയർ ഇന്ത്യയെ ലാഭത്തിലാക്കാൻ പുതിയ പദ്ധതികളുമായി നിയുക്ത സിഇഒ തെവോൾഡെ ഗെബ്രെമറിയം. കമ്പനിക്ക് വരുമാനം വർധിപ്പിക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കുന്ന മികച്ച ആശയങ്ങൾ നൽകുന്ന ജീവനക്കാർക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ടൗൺഹാൾ യോഗത്തിലാണ് സിഇഒ ഇക്കാര്യം വ്യക്തമാക്കിയത്. ചെലവ് കുറയ്ക്കുന്നതും വരുമാനം വർധിപ്പിക്കുന്നതും മാനേജ്‌മെന്റിന്റെയോ ഫിനാൻസ് വിഭാഗത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജീവനക്കാർക്കും കമ്പനിയുടെ വളർച്ചയിൽ പങ്കാളികളാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര റൂട്ടുകൾ, കാർഗോ ബിസിനസ്, മറ്റ് വാണിജ്യ മേഖലകൾ എന്നിവയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരുടെ ആശയങ്ങളും നിർദേശങ്ങളും പ്രയോജനപ്പെടുത്താനാണ് പുതിയ പദ്ധതിയിലൂടെ മാനേജ്‌മെന്റ് ശ്രമിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix