Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

NCERT പാഠപുസ്തകത്തില്‍ വീണ്ടും വിവാദ മാറ്റങ്ങള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മാറ്റങ്ങളുമായി എൻസിഇആർടി. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കി. പകരം മധ്യകാല ഇന്ത്യയിലെ പ്രാദേശിക ഭരണാധികാരികളുടെ ചെറുത്തുനിൽപ്പും വിവിധ പ്രാദേശിക ശക്തികളുടെ ചരിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രാദേശിക രാജാക്കന്മാരുടെ പോരാട്ടങ്ങള്‍ ഉള്‍പ്പെടുത്തും. മുഗളര്‍ക്കും തുര്‍ക്കികള്‍ക്കും എതിരെ രജപുത്രരും മറാത്തകളും സിഖുകാരും ജാട്ടുകളും നടത്തിയ ചെറുത്തുനില്‍പ്പ് ചരിത്ര പാഠപുസ്തകത്തിലെ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുഗൾ ചക്രവർത്തി അക്ബറിനെതിരെ മഹാറാണാ പ്രതാപ് നടത്തിയ ചെറുത്തുനിൽപ്പും മുഗൾ വിപുലീകരണത്തിനെതിരെ അഹോം രാജ്യം നടത്തിയ പോരാട്ടവും സരായിഘട്ട് യുദ്ധവും പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയനഗര സാമ്രാജ്യത്തിന്റെ പോരാട്ടങ്ങൾ, മറാത്തകളുടെ ‘സ്വരാജ്’ ആശയം, മുഗൾ ഭരണത്തിനെതിരായ ജാട്ട് വിഭാഗത്തിന്റെ എതിർപ്പ് എന്നിവയും പുതിയ അധ്യായത്തിൽ പ്രതിപാദിക്കുന്നു.

1178ൽ മൗണ്ട് അബുവിന് സമീപം മുഹമ്മദ് ഘോറിയെ നായികി ദേവി പരാജയപ്പെടുത്തിയ സംഭവവും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഗൾ ഭരണകാലത്ത് സിഖ് ഗുരുക്കന്മാർ നേരിട്ട പീഡനങ്ങളും ഗുരു അർജുന്‍ ദേവ്, ഗുരു തേജ് ബഹാദൂർ എന്നിവരുടെ വധശിക്ഷകളും സിഖ് ചെറുത്തുനിൽപ്പിൽ ഗുരു ഗോബിന്ദ് സിംഗ് വഹിച്ച പങ്കും പുസ്തകത്തിൽ പരാമർശിക്കുന്നു.

കാശി വിശ്വനാഥ ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതും പിന്നീട് പുനർനിർമിച്ചതും പാഠഭാഗത്തിൽ പരാമർശിക്കുന്നുണ്ട്. ഭക്തി പ്രസ്ഥാനങ്ങളുടെ വളർച്ചയും ക്ഷേത്രാധിഷ്ഠിത ആരാധനയ്ക്ക് നേരിട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അവ വഹിച്ച പങ്കും പുതിയ അധ്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ചരിത്രസംഭവങ്ങൾക്കൊപ്പം പരമ്പരാഗത വിശ്വാസങ്ങൾക്കും പാഠപുസ്തകത്തിൽ ഇടം നൽകിയിട്ടുണ്ട്. കാളി, ദുർഗ, ഭവാനി തുടങ്ങിയ ദേവതകളെ രാജാക്കന്മാർ ആരാധിച്ചിരുന്നുവെന്നും ചില രാജാക്കന്മാർക്ക് ദേവതകളിൽ നിന്ന് വാൾ ലഭിച്ചുവെന്ന പരമ്പരാഗത വിശ്വാസങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫ്രഞ്ച്, റഷ്യൻ വിപ്ലവങ്ങൾ പോലുള്ള ആധുനിക ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ഒഴിവാക്കി പ്രാദേശിക രാജാക്കന്മാരുടെയും അവരുടെ ചെറുത്തുനിൽപ്പിന്റെയും ചരിത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് പുതിയ പരിഷ്കരണത്തിന്റെ പ്രധാന സവിശേഷത.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix