Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് ജില്ലാ ആശുപത്രിയിൽ മരുന്ന് ക്ഷാമം; 4.25 കോടി ചെലവിട്ട് ജില്ലാ പഞ്ചായത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് നേരിട്ട് ഇടപെട്ടു. ആരോഗ്യവകുപ്പ് മരുന്ന് എത്തിക്കാൻ വൈകുന്ന സാഹചര്യത്തിൽ 4.25 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് മരുന്ന് എത്തിക്കുന്നത്.

പാലക്കാട് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അവശ്യ മരുന്നുകളിൽ ഭൂരിഭാഗവും തീർന്നിരുന്നു. സർക്കാർ തലത്തിൽ മരുന്ന് എത്തിക്കാൻ വൈകുമെന്ന് വ്യക്തമായതോടെയാണ് പ്രതിസന്ധി പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് നേരിട്ട് ഇടപെട്ടതെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എസ്.ബി. രാജു പറഞ്ഞു.

ആശുപത്രിയിലെ കെട്ടിട നിർമാണത്തിനും നവീകരണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കേണ്ട ഫണ്ടാണ് സർക്കാർ വീഴ്ചയെ തുടർന്ന് മരുന്ന് വാങ്ങാൻ ചെലവഴിക്കേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് സർക്കാർ വെട്ടിക്കുറച്ച സാഹചര്യത്തിൽ എത്രകാലം ജില്ലാ ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കാൻ കഴിയുമെന്നതിലും ആശങ്കയുണ്ട്.

ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടും മരുന്ന് വാങ്ങുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് ജില്ലാ പഞ്ചായത്ത് വ്യക്തമാക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix