Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ഇത് എന്റെ സ്റ്റൈൽ, ആരും ഇടപെടേണ്ട’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ആൻസി സോജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഏഷ്യൻ ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ. ‘ ട്രാക്കിലാണെങ്കിലും പുറത്താണെങ്കിലും എന്റെ സ്റ്റൈൽ, എന്റെ ഇഷ്ടം. അതിൽ മറ്റാരും ഇടപെടേണ്ട ആവശ്യമില്ല. വിമർശകരോട് എനിക്ക് ഒന്നേ പറയാനുള്ളു, ഇത് എന്റെ കഷ്ടപ്പാടിന്റെ ഫലമാണ്, അതിൽ എനിക്ക് അഭിമാനമേയുള്ളു. ഈ സീസണിൽ എനിക്ക് രണ്ട് രാജ്യാന്തര വെള്ളി മെഡലുകളുണ്ട്. ഞാൻ മത്സരിക്കുമ്പോൾ, മാലയിടുന്നു, വളയിടുന്നു എന്നൊക്കെ പറഞ്ഞുള്ള വിമർശനം തോന്ന്യാസമാണ്. സ്പോർട്സുമായി എന്തെങ്കിലും ബന്ധമുള്ളവർ ഇങ്ങനെ ചെയ്യില്ല. മറ്റൊരു രാജ്യത്തും ഇതു നടക്കില്ല’. ‌‌

മത്സരസമയത്ത് തലയിൽ ക്ലിപ്പുകളും മാലയും ഉപയോഗിച്ചതിന്റെ പേരിൽ തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെയായിരുന്നു ലോങ്ജംപ് താരമായ ആൻസിയുടെ പ്രതികരണം. ജപ്പാനിലെ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് വനിതാ ലോങ്‌ജംപിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയ ആൻസി സോജൻ, വ്യാഴാഴ്ച രാത്രിയാണ് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചെത്തിയത്. വെറും 2 സെന്റീമീറ്റർ വ്യത്യാസത്തിലാണ് താരത്തിന് സ്വർണ മെഡൽ നഷ്ടമായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix