Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിഴിഞ്ഞത്ത് വയോധികയുടെ വീട് കുത്തിത്തുറന്ന് മോഷണം; 4 പവൻ സ്വർണവും 25,000 രൂപയും കവർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട് കുത്തിത്തുറന്ന് നാലുപവൻ സ്വർണവും 25,000 രൂപയും കവർന്നു. മുക്കോല സ്വദേശി ഗിരിജയുടെ (63) വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്.

ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ ഗിരിജ പതിവായി സമീപത്തെ കുടുംബവീട്ടിലാണ് രാത്രിയിൽ ഉറങ്ങാറുള്ളത്. രാവിലെ വീട്ടിലെത്തിയപ്പോഴാണ് പിന്നിലെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിലെ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലും കണ്ടെത്തി.

വാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന നാലുപവൻ സ്വർണാഭരണങ്ങളും 25,000 രൂപയും കവർന്നാണ് മടങ്ങിയത്. ലോൺ തിരിച്ചടയ്ക്കുന്നതിനായി സൂക്ഷിച്ചിരുന്ന പണമായിരുന്നെന്ന് ഗിരിജ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തെ നിർമാണ പ്രവർത്തനങ്ങളുടെ ശബ്ദം പതിവായി പ്രദേശത്ത് കേൾക്കാറുണ്ട്. മോഷണം നടന്ന രാത്രിയിലും ശബ്ദം കേട്ടെങ്കിലും തുറമുഖ കമ്പനിയുടെ നിർമാണ പ്രവർത്തനങ്ങളാണെന്നാണ് ഗിരിജ കരുതിയത്. എന്നാൽ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്.

വിഴിഞ്ഞം പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. വീടിന് സമീപമുള്ള മറ്റ് വീടുകളിലും മോഷണശ്രമം നടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix