Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാല്‍പ്പാറയിൽ കരടിയുടെ ആക്രമണം; എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ക്ക് ഗുരുതര പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: വാൽപ്പാറ പച്ചമല എസ്റ്റേറ്റിൽ കരടിയുടെ ആക്രമണത്തിൽ സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്. പച്ചമല എസ്റ്റേറ്റിലെ നോർത്ത് ഡിവിഷൻ സൂപ്പർവൈസറായ മോസസിനാണ് പരിക്കേറ്റത്.

റോട്ടിക്കട മേഖലയിൽ താമസിക്കുന്ന ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കുറുക്കുവഴിയിലൂടെ പോകുമ്പോഴായിരുന്നു കരടിയുടെ ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോസസിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് കരടിയെ ഓടിച്ചുവിട്ടത്.

തുടർന്ന് മോസസിനെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് കഴിഞ്ഞ കുറച്ചുനാളുകളായി കരടിയുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി പേർ കരടിയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്ത് വന്യജീവി ആക്രമണം തടയാൻ അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix