Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റ്; യുവാവിനെതിരെ കേസെടുത്ത് അടൂർ പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ബലാത്സംഗ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. പത്തനംതിട്ട അടൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ‘മാർബറോ’ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചിറയിൻകീഴ് സ്വദേശി അൽ റാഷിദ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ അടൂർ പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകാൻ പൊലീസ് നിർദേശം നൽകി.

പൊലീസ് തന്റെ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങൾ അൽ റാഷിദ് പുറത്തുവിട്ടിരുന്നു. ഭാരതീയ ന്യായസംഹിതയിലെ 192, 356(2) വകുപ്പുകൾക്കും കേരള പൊലീസ് ആക്ടിലെ 120(ഒ) വകുപ്പിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയെന്നും അൽ റാഷിദ് ആരോപിച്ചു. തന്നെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട 17 പേർക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് നിലവിലുള്ളത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തെന്ന പരാതിയിലാണ് ആദ്യ കേസ്. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്.

വിദേശത്ത് സ്ഥിരതാമസക്കാരിയായ കോട്ടയം സ്വദേശിനിയെ സംസാരിക്കാനെന്ന വ്യാജേന തിരുവല്ലയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിലാണ് മൂന്നാമത്തെ കേസ്. രാഹുലിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ലൈംഗികാതിക്രമങ്ങളും ക്രൂരമായ പെരുമാറ്റവും ഉണ്ടായതായി അതിജീവിതകൾ പരാതിപ്പെട്ടിരുന്നു. രാഹുലിന്റെ അനുയായികളിൽനിന്ന് സൈബർ ആക്രമണം നേരിടുന്നതായും പരാതിയുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix