Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സമരങ്ങളിൽ ജനപ്രീതിയിടിഞ്ഞ് മോദിയും ബിജെപിയും, പ്രധാനമന്ത്രിയുടെ വീഡിയോകളേക്കാൾ റീച്ച് രാഹുലിന്; ​ഗ്യാനേഷ് കുമാറിനെ എന്തിന് BJP സംരക്ഷിക്കുന്നു?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും രൂക്ഷമായ പ്രതിപക്ഷ പ്രക്ഷോഭത്തിനാണ് ഈ ദിവസങ്ങളിൽ രാജ്യതലസ്ഥാനം സാക്ഷിയായി കൊണ്ടിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജികൊണ്ട് മാത്രം അവസാനിക്കുന്ന ഈ പ്രതിഷേധങ്ങൾ കേന്ദ്ര സർക്കാരിനുണ്ടാക്കുന്ന ആഘാതങ്ങൾ ചില്ലറയല്ല. നീറ്റിനെതിരെ നടന്ന സിജെപി സമരം തന്നെ കേന്ദ്രത്തിനൊരു അടിയായിരുന്നു. അതിന് തൊട്ടുപിന്നാലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കുമ്പോൾ അത് ജനങ്ങളുടെ കാഴ്ച്ചപ്പാടുകളിലും മാറ്റങ്ങളുണ്ടാക്കുന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബിജെപിയുടെയും നേതാക്കളുടെയും സമൂഹമാധ്യമ പേജുകളുടെ റീച്ചിൽ ഇടിവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ രാഹുൽ ഗാന്ധിയുടെ യുട്യൂബ് പേജിലെ ലൈവ് വിഡിയോകളിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ വാർത്താസമ്മേളനത്തിന് 25 ലക്ഷം, ഛാത്രോം കി ഗൂഞ്ച് പരിപാടിക്ക് 18 ലക്ഷം എന്നിങ്ങനെ കാഴ്ചക്കാരുണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേജിലെ ഒരു വിഡിയോ മാത്രമാണ് 10 ലക്ഷം തികച്ചത്. ഡൽഹിയിൽ ഭജൻ ക്ലബിങ് പരിപാടിയുടെ ലൈവ് വിഡിയോയാണ് മോദിയുടെ പേജിൽ കൂടുതൽ പേർ കണ്ടത്. കഴിഞ്ഞ വർഷം 507 മില്യൻ കാഴ്ചക്കാരെ ലഭിച്ച വനതാര ഉദ്ഘാടന ദൃശ്യങ്ങളാണ് മോദിയുടെ പേജിലെ ഏറ്റവും ജനപ്രിയ വിഡിയോ.

കോൺഗ്രസിന്റെ യുട്യൂബ് പേജിൽ ലൈവായി നൽകിയ ഇന്നലത്തെ വാർത്താസമ്മേളനത്തിന് 7 മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷത്തോളം കാഴ്ചക്കാരെ ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രക്ഷോഭ വിഡിയോകൾക്കും ലക്ഷക്കണക്കിനു കാഴ്ചക്കാരുണ്ട്. എന്നാൽ ബിജെപി വക്താക്കൾ രണ്ടാഴ്ചയ്ക്കിടെ നടത്തിയ വാർത്താസമ്മേളന വിഡിയോകളിൽ മിക്കതിനും കാഴ്ചക്കാരുടെ എണ്ണം ലക്ഷം തികഞ്ഞിട്ടില്ല.

ഇൻസ്റ്റഗ്രാം വിഡിയോകളിലും കോൺഗ്രസിന്റെ മുന്നേറ്റം ദൃശ്യമാണ്. രണ്ടാഴ്ചയ്ക്കിടെ കോൺഗ്രസിന്റെ ഐഎൻസി ഇന്ത്യ പേജിൽ പോസ്റ്റ് ചെയ്ത വിഡിയോകളിൽ മിക്കതും 10 ലക്ഷം കടന്നു. എന്നാൽ ബിജെപി4 ഇന്ത്യ പേജിനു പകുതിപോലും കാഴ്ചക്കാരില്ല. ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ അക്കൗണ്ടിനെ കോക്രോച്ച് ജനതാപാർട്ടി മറികടന്നത് നാലു ദിവസം കൊണ്ടായിരുന്നു. സിജെപിക്ക് 2.49 കോടി ഇൻസ്റ്റഗ്രാം ഫോളോവർ‌മാരാണ് ഇപ്പോഴുള്ളത്. കോൺഗ്രസിന് 1.57 കോടിയും ബിജെപിക്ക് 99 ലക്ഷവും.

ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങളിലെ മുൻനിര പോരാളിയെന്ന ലേബൽ രാഹുൽ ​ഗാന്ധിയുടെ പ്രതിച്ഛായക്ക് വലിയ ഉത്തേജനം നൽകുന്നുണ്ട്. ഒപ്പം കോൺ​ഗ്രസിനും ഇടത് പാർട്ടികൾക്കുമെല്ലാം നേട്ടങ്ങളുണ്ടാകുന്നുണ്ട്.

അതേസമയം, രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് നീക്കവുമായി ബിജെപി വരുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. രാജ്യത്തുടനീളം ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ കക്ഷികളും സിജെപിയും സമരം കടുപ്പിക്കുന്നതിനിടെയാണ് നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ‘ഇല്ലീഗല്‍ മുഖ്യമന്ത്രി’ എന്ന ടാഗ് ഉയര്‍ത്തിയായിരിക്കും പ്രതിഷേധ പരിപാടികള്‍ നടത്തുക. രാഹുല്‍ ഗാന്ധിയുടെ ‘ഇല്ലീഗല്‍ പ്രധാനമന്ത്രി’എന്ന ടാഗിന് മറുപടിയായാണ് ക്യാമ്പയില്‍ സംഘടിപ്പിക്കുന്നത്. ​ഗ്യാനേഷ് കുമാർ വിഷയത്തിൽ പ്രതിച്ഛായ ഇടിഞ്ഞിരിക്കുന്ന എന്‍ഡിഎ ജനങ്ങള്‍ക്കൊപ്പമുണ്ട് എന്ന് ജനങ്ങളെ ബോധിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഡൽഹിക്ക് അപ്പുറത്തേക്കും പ്രധാന ന​ഗരങ്ങളിലേക്ക് പ്രതിഷേധങ്ങൾ വ്യാപിക്കാൻ തുടങ്ങിയതോടെ കോണ്‍ഗ്രസിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. ആരെത്ര ബഹളം വച്ചാലും തന്റെ പ്രവര്‍ത്തനം തുടരുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഖജനാവ് കൊള്ളയടിച്ചവര്‍ തന്നെ സ്നേഹിക്കില്ലെന്ന് അറിയാമെന്നും പ്രധാനമന്ത്രിയുടെ പ്രതികരണം. അഞ്ച് ലക്ഷം കോടി രൂപ തെറ്റായ കൈകളില്‍ പോകുന്നതില്‍ നിന്ന് തടഞ്ഞു എന്നും മോദി അവകാശപ്പെട്ടിരുന്നു. കൃത്യമായി ഒന്നു പറയുന്നില്ലെങ്കിലും ഗ്യാനേഷ് കുമാറിനെതിരായ സമരം തനിക്കെതിരാണെന്ന് മോദി തിരിച്ചറിയുന്നു എന്നാണ് വിലയിരുത്തല്‍. എന്തായാലും എത്ര ദിവസം ​ഗ്യാനേഷ് കുമാറിനെ ഇത്തരത്തിൽ സംരക്ഷിച്ച് നിർത്താൻ മോദിക്ക് കഴിയും എന്നത് വലിയ ചോദ്യമാണ്. രാജി കൊണ്ട് മാത്രമേ പ്രതിഷേധങ്ങൾ അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികളും സിജെപിയും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix