Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരക്കാർക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്നവരെ അധിക്ഷേപിച്ച് ബിജെപി നേതാവ്. സമരം ചെയ്യുന്നവരെ പട്ടായയ്ക്ക് അയക്കണമെന്നായിരുന്നു ബിജെപി സംസ്ഥാന കൗൺസിൽ അംഗം പുതുക്കലവട്ടം ബാലചന്ദ്രന്റെ വിവാദ പരാമർശം. പ്രതിഷേധക്കാർക്കെതിരെ രൂക്ഷമായ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.

ഗ്യാനേഷ് കുമാറിനെ എത്രയും വേഗം പട്ടായയ്ക്ക് അയച്ചില്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകുമെന്നായിരുന്നു ബാലചന്ദ്രന്റെ പ്രസംഗം. ലോകത്തെ മുഴുവൻ കുറ്റവാളികളും ഡൽഹിയിൽ ഒത്തുകൂടുകയാണെന്നും അധോലോക നേതാക്കളും തീവ്രവാദികളും സമരത്തിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തീവ്രവാദികളുടെ രഹസ്യ പ്രവർത്തന ശൃംഖലകൾ ഡൽഹിയിലുണ്ടെന്നും ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ഇവരുടെ ശ്രമമെന്നും ബാലചന്ദ്രൻ പറഞ്ഞു. കേരളത്തിലെ വാർത്താ ചാനലുകളിലെ വനിതാ മാധ്യമപ്രവർത്തകരെക്കുറിച്ചും അദ്ദേഹം അധിക്ഷേപകരമായ പരാമർശം നടത്തി. ഷംസുദീനെതിരെ സമരം ചെയ്ത യുവമോർച്ച നേതാവിനെ അറസ്റ്റ് ചെയ്തപ്പോൾ, മറ്റു ചിലർ ഡൽഹിയിൽ ഒളിച്ചുകഴിയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡൽഹിയിൽ ശക്തമായി തുടരുകയാണ്. പ്രതിഷേധത്തിനിടെ പരിക്കേറ്റ എൻഎസ്‌യുഐ പ്രവർത്തകർക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് ഡൽഹി പൊലീസ് അതിക്രമം നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. കോഴിക്കോട് സ്വദേശിയായ അതിര സി ഉൾപ്പെടെയുള്ള എൻഎസ്‌യുഐ പ്രവർത്തകർക്കാണ് കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ മർദനമേറ്റത്.

കസ്റ്റഡിയിലെടുക്കുന്നതിനിടെ ബസിലും പൊലീസ് സ്റ്റേഷനിലും വെച്ച് ഡൽഹി പൊലീസ് സമരക്കാരെ മർദിച്ചെന്നാണ് വിദ്യാർഥികളുടെ ആരോപണം. വനിതാ പൊലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടതോടെയാണ് മർദനം തുടങ്ങിയതെന്നും അവർ പറഞ്ഞു. മർദിച്ച പൊലീസുകാർ നെയിം ബാഡ്ജ് ധരിച്ചിരുന്നില്ലെന്നും സ്വകാര്യ ഭാഗങ്ങളിൽ ചവിട്ടിയെന്നും വിദ്യാർഥികൾ ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix