മലപ്പുറം: പെരിന്തൽമണ്ണയിൽ ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരെ കേസെടുത്ത് പൊലീസ്. മേലാറ്റൂർ പൊലീസാണ് എംഎൽഎയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കണ്ടാൽ അറിയാവുന്ന നാലുപേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് നടപടി. കേസുമായി ബന്ധപ്പെട്ട് എംഎൽഎ സമർപ്പിച്ച മാപ്പപേക്ഷയിൽ കോടതി നാളെ വിധി പറയും.



