Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘റിപ്പബ്ലിക് ടിവി മാധ്യമ പ്രവർത്തകർ മർദിച്ചു’; ആരോപണവുമായി അഭിജീത് ദീപ്കെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: റിപ്പബ്ലിക് ടിവി മാധ്യമപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിജെപി അംഗം അഭിജീത് ദീപ്കെ. വാർത്താസമ്മേളനത്തിനിടെ പാർട്ടിയിലെ വനിതാ അംഗത്തെ മാധ്യമപ്രവർത്തകൻ കൈമുട്ടുകൊണ്ട് ഇടിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് ദീപ്കെയുടെ ആരോപണം. മാധ്യമപ്രവർത്തകരെന്ന വ്യാജേന ഗുണ്ടകളെയാണ് റിപ്പബ്ലിക് ടിവി രംഗത്തിറക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിനിടെയാണ് സംഭവമുണ്ടായതെന്നാണ് ആരോപണം. അതേസമയം, സംഭവത്തിൽ റിപ്പബ്ലിക് ടിവിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

തനിക്കെതിരെ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണമുണ്ടെന്നും ഡൽഹി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്നും അഭിജീത് ദീപ്കെ ആരോപിച്ചു. കോക്ക്റോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത ‘തിരംഗ മാർച്ച്’ നടക്കാനിരിക്കെയാണ് ദീപ്കെയുടെ വെളിപ്പെടുത്തൽ.

വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം തുടരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ ദേശീയ പതാക വീശിയാൽ റാലി റദ്ദാക്കുമോയെന്നും ദീപ്കെ ചോദിച്ചു. ദേശീയ പതാക വീശുന്നതിൽ നിന്ന് പ്രതിഷേധക്കാരെ തടയുന്ന ഡൽഹി പൊലീസിന്റെ നടപടിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ദേശീയ പതാക ഉയർത്തുകയും കൈവശം വയ്ക്കുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുന്നതിനെ ചോദ്യം ചെയ്ത ദീപ്കെ, സർക്കാരിന്റെ നടപടികളെ ശക്തമായി അപലപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix