Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിൽ വായുമലിനീകരണം രൂക്ഷം; കൊച്ചിയിലെ വായു എട്ട് സിഗററ്റുകൾക്ക് തുല്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു. വായു ഗുണനിലവാര സൂചിക (AQI) 188 വരെ ഉയർന്നതോടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്ക ശക്തമായി. ലോകത്തിലെ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള നഗരങ്ങളുടെ പട്ടികയിൽ കൊച്ചി 91-ാം സ്ഥാനത്താണെന്നാണ് റിപ്പോർട്ട്. കൊച്ചിയിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം എട്ട് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, അമ്പലമുകൾ, ഏലൂർ മേഖലകളിലാണ് ഉയർന്ന വായുമലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗതക്കുരുക്ക്, വാഹനങ്ങളുടെ എണ്ണം വർധിക്കുന്നത്, നിർമാണ പ്രവർത്തനങ്ങൾ, വ്യവസായശാലകളിൽ നിന്നുള്ള പുറന്തള്ളൽ എന്നിവയാണ് മലിനീകരണം വർധിക്കുന്നതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

രാവിലെ ആറുമുതൽ എട്ടുവരെ കോടമഞ്ഞിന് സമാനമായി കാണപ്പെടുന്നത് അപകടകരമായ മലിനീകരണപ്പുകയാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അന്തരീക്ഷത്തിലെ മലിനീകരണത്തിന്റെ തോത് ഉയരുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

വായു ഗുണനിലവാര സൂചിക പൂജ്യം മുതൽ 50 വരെയാണെങ്കിൽ മാത്രമാണ് വായുവിനെ മികച്ച വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. കൊച്ചിയിൽ അടുത്തിടെ രേഖപ്പെടുത്തിയ ഉയർന്ന AQI 248 ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ 153 ആണ് വായു ഗുണനിലവാര സൂചികയെന്നും വരും മണിക്കൂറുകളിൽ ഇത് 200 കടക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വായുമലിനീകരണം ദീർഘകാലം തുടരുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യത വർധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മലിനീകരണത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി കൊച്ചിയിൽ ബോധവത്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്.

വായുമലിനീകരണം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix