Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയതിൽ അതിയായ ദുഃഖം; വീണ്ടും തുറന്നടിച്ച് കെ. സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ വീണ്ടും തുറന്നടിച്ച് കെ. സുധാകരൻ എംപി. തന്നെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാൻ ഒരു വിഭാഗം ആളുകൾ ശ്രമിച്ചെന്നും അന്യായമായി പദവിയിൽനിന്ന് നീക്കിയതിൽ അതിയായ ദുഃഖമുണ്ടെന്നും സുധാകരൻ പറഞ്ഞു. സിപിഐഎമ്മിന്റെ കൊലവിളി രാഷ്ട്രീയത്തിനെതിരെ കണ്ണൂരിൽ കോൺഗ്രസ് നടത്തിയ പോരാട്ടങ്ങളെ നിസ്സാരമായി കാണരുതെന്നും അധികാരത്തിനുവേണ്ടി പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം അടിയറവയ്ക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഭരണം വരികയും പോകുകയും അധികാരം മാറിമറിയുകയും ചെയ്യുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു സുധാകരന്റെ തുറന്നുപറച്ചിൽ. പിന്നീട് വിഡിയോ നീക്കം ചെയ്തു. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ മാത്രമല്ല, ഭരണപക്ഷത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു.

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനെതിരെ പോരാടിയ വ്യക്തിയെന്ന നിലയിലാണ് തന്റെ അനുഭവങ്ങൾ തുറന്നുപറയുന്നതെന്ന് സുധാകരൻ വ്യക്തമാക്കി. ഇത് കേവലം രാഷ്ട്രീയ പ്രസ്താവനയല്ലെന്നും ജീവിതത്തിൽ നേരിട്ട അനുഭവങ്ങളുടെയും യാഥാർഥ്യങ്ങളുടെയും നേർസാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിവൈരാഗ്യമല്ല, രാഷ്ട്രീയത്തിന്റെ പേരിൽ മനുഷ്യജീവനുകൾ ഇല്ലാതാക്കുന്ന സംസ്കാരത്തോടുള്ള കടുത്ത എതിർപ്പാണിത്. എതിർരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരെ മനുഷ്യരായി കാണാതെ ശത്രുക്കളായി കണ്ട് അവരുടെ കുടുംബത്തെയും ജീവിതത്തെയും വേട്ടയാടുന്ന രാഷ്ട്രീയത്തോട് ഒരിക്കലും പൊരുത്തപ്പെടാനാകില്ലെന്നും തന്റെ നിലപാട് ഇന്നും നാളെയും അതുതന്നെയായിരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

കോൺഗ്രസിലെ ചില സഹപ്രവർത്തകരോടും ചില കാര്യങ്ങൾ തുറന്നുപറയാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിനുവേണ്ടി പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം അടിയറവയ്ക്കരുത്. സിപിഐഎമ്മിന്റെ കൊലവിളി രാഷ്ട്രീയത്തിനെതിരെ കണ്ണൂരിൽ കോൺഗ്രസ് നടത്തിയ പോരാട്ടങ്ങളെ ആരും നിസ്സാരമായി കാണരുതെന്നും സുധാകരൻ പറഞ്ഞു.

തകർന്നുതരിപ്പണമായിരുന്ന കോൺഗ്രസ് പ്രസ്ഥാനത്തെ കെപിസിസി അധ്യക്ഷനായി ഏറ്റെടുത്ത് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചപ്പോൾ തനിക്ക് ലഭിച്ചത് എന്താണെന്ന് വേദനയോടെ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദുഷ്‌കരമായ സാഹചര്യങ്ങളിൽനിന്ന് കോൺഗ്രസിനെ വിജയപാതയിലേക്ക് നയിച്ചതും തെരഞ്ഞെടുപ്പുകളിൽ വലിയ വിജയങ്ങൾ നേടിക്കൊടുത്തതും ചരിത്രമാണ്. എന്നിട്ടും കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാൻ ഒരു വിഭാഗം നടത്തിയ നീക്കങ്ങൾ അതിയായ ദുഃഖമുണ്ടാക്കിയെന്നും സുധാകരൻ വ്യക്തമാക്കി.

പാർട്ടിക്കുവേണ്ടി രക്തം ചിന്തിയവരുടെയും പ്രതിസന്ധികളിൽ ഒപ്പം നിന്നവരുടെയും അധ്വാനത്തെ വിലകുറച്ച് കാണുന്ന നീക്കങ്ങൾ കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിനെന്നപോലെ ഭരണപക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. സർക്കാരിന് വേണ്ടത് സ്തുതിപാഠകരെയല്ല, തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ധൈര്യമുള്ള പോരാളികളെയാണ്. വിമർശനങ്ങൾ ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തുമ്പോഴാണ് പ്രസ്ഥാനം ശക്തമാകുന്നതെന്നും കെ. സുധാകരൻ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix