കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പി.എസ്.സി നൽകിയ ഹർജി പരിഗണിക്കവേ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പി.എസ്.സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണത്തോട് പി.എസ്.സി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ ആവർത്തിച്ചു. എന്നാൽ, ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നാണ് പി.എസ്.സിയുടെ വാദം. അന്വേഷണത്തിന്റെ നടപടിക്രമങ്ങളെച്ചൊല്ലി സർക്കാരും പി.എസ്.സിയും നിലപാടുകൾ ആവർത്തിക്കുന്നതിനിടെയാണ്
ഹൈക്കോടതിയുടെ വിമർശനം.




