തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപയുടെ ഫണ്ട് നഷ്ടപ്പെടുത്തിയതായി സി.എ.ജി റിപ്പോർട്ട്. 2023–24 സാമ്പത്തിക വർഷത്തിൽ പഞ്ചായത്തുകൾക്ക് അനുവദിച്ച 9,135 കോടി രൂപയിൽ 3,367 കോടി രൂപയാണ് കാലഹരണപ്പെട്ടത്. നഗരസഭകൾക്കും കോർപ്പറേഷനുകൾക്കുമായി അനുവദിച്ച 2,318.95 കോടി രൂപയിൽ 495.83 കോടി രൂപയും വിനിയോഗിക്കാതെ കാലഹരണപ്പെട്ടതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വികസന ഫണ്ട്, അറ്റകുറ്റപ്പണി ഫണ്ട്, പൊതുആവശ്യ ഫണ്ട് എന്നിവയുടെ വിതരണത്തിൽ സർക്കാർ കാലതാമസം വരുത്തിയതായും സി.എ.ജി റിപ്പോർട്ടിലുണ്ട്. പൊതുസ്ഥലങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ശൗചാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വൃത്തിഹീനമായ സാഹചര്യവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2023–24 സാമ്പത്തിക വർഷത്തെ റിപ്പോർട്ട് തിങ്കളാഴ്ചയാണ് സി.എ.ജി നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്.




