Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തം; കോടതി മുറിയിലെ ഉപകരണങ്ങൾ തകർത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അലഹബാദ്: അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ ജസ്റ്റിസ് അജയ് ഭാനോട്ടിന്റെ കോടതി മുറിയിലേക്ക് ഇരച്ചുകയറി ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തകർത്തു. അഭിഭാഷകനോട് ജസ്റ്റിസ് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷനാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. എന്നാൽ, പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു.

സംഭവത്തിന് പിന്നാലെ കോടതി മുറിയിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ജസ്റ്റിസ് അരുൺ കുമാർ സിങ് ദേശ്‌വാൾ രജിസ്ട്രാർക്ക് നിർദേശം നൽകി. അക്രമത്തിൽ പങ്കെടുത്തവരെ കണ്ടെത്തുകയാണ് ലക്ഷ്യം. കോടതി മുറിയിൽ നടന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ജസ്റ്റിസ് വ്യക്തമാക്കി.

അഭിഭാഷകർക്കായി മാറ്റിവെച്ച നിരയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇരുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ എതിർത്ത അഭിഭാഷകനോട് പൊലീസ് സൂപ്രണ്ടിനോട് മാപ്പുപറയാൻ ജസ്റ്റിസ് അജയ് ഭാനോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ബാർ അസോസിയേഷനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

അഭിഭാഷകനെ ജയിലിലേക്ക് അയയ്ക്കുമെന്ന് ജസ്റ്റിസ് ഭീഷണിപ്പെടുത്തിയെന്നും മറ്റൊരു മുതിർന്ന അഭിഭാഷകനെ പരിഹസിച്ചെന്നും ബാർ അസോസിയേഷൻ ആരോപിച്ചു. ജസ്റ്റിസ് അജയ് ഭാനോട്ടിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ കോടതി ബഹിഷ്കരിക്കുമെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix