Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേരാനല്ലൂർ അപകടം; പതിനേഴുകാരൻ്റെ പിതാവായ ജഡ്ജിക്കെതിരെ മുൻപും പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ പ്രതിക്കൂട്ടിലായ ജഡ്ജിയുടെ പിതാവിനെതിരെ മുൻപും പരാതി. ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചിരുന്ന കാലയളവിലാണ് പരാതിയുണ്ടായത്. തൃശൂർ ചാലക്കുടി സ്വദേശി പ്രവാസി ബിജു ജോസഫാണ് പരാതി നൽകിയത്.

വിവാഹമോചനക്കേസിന്റെ വിചാരണയ്ക്കിടെ കേസ് പിൻവലിക്കാൻ ജഡ്ജി ആവശ്യപ്പെട്ടെന്നായിരുന്നു ബിജു ജോസഫിന്റെ പരാതി. ഇതുസംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പരാതിക്കാരനെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ പരാതി അവസാനിപ്പിച്ചതായി അറിയിച്ചുവെന്നാണ് ബിജു പറയുന്നത്.

തുടർനടപടികൾ ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ബിജു ജോസഫ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കണമെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. വിഷയത്തിൽ തുടർനടപടികൾക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് പിതാവിന്റെ പേരിലായതിനാലാണ് നടപടി. ജഡ്ജിയായ പിതാവിന്റെ അറിവോടെയാണ് പ്രായപൂർത്തിയാകാത്ത മകൻ നിയമവിരുദ്ധമായി വാഹനം ഓടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2.30ഓടെയാണ് ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ അപകടമുണ്ടായത്. 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. അഡീഷണൽ ജഡ്ജിയുടെ മകനാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത്.

അപകടത്തിനു പിന്നാലെ 17കാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ജയബാലകൃഷ്ണന്റെ കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തി. ആഭ്യന്തരമന്ത്രിയുടെ അതൃപ്തി അറിയിച്ചതിനു പിന്നാലെ പൊലീസ് നടപടി കടുപ്പിക്കുകയും രാത്രി വൈകി 17കാരനെതിരെ നരഹത്യാ വകുപ്പ് ചുമത്തുകയും ചെയ്തു.

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ പ്രതിക്കൂട്ടിലായ ജഡ്ജിയുടെ പിതാവിനെതിരെ മുൻപും പരാതി ഉയർന്നിരുന്നതായി റിപ്പോർട്ട്. ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചിരുന്ന കാലയളവിലാണ് പരാതിയുണ്ടായത്. തൃശൂർ ചാലക്കുടി സ്വദേശി പ്രവാസി ബിജു ജോസഫാണ് പരാതി നൽകിയത്.

വിവാഹമോചനക്കേസിന്റെ വിചാരണയ്ക്കിടെ കേസ് പിൻവലിക്കാൻ ജഡ്ജി ആവശ്യപ്പെട്ടെന്നായിരുന്നു ബിജു ജോസഫിന്റെ പരാതി. ഇതുസംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പരാതിക്കാരനെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ പരാതി അവസാനിപ്പിച്ചതായി അറിയിച്ചുവെന്നാണ് ബിജു പറയുന്നത്.

തുടർനടപടികൾ ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ബിജു ജോസഫ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കണമെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. വിഷയത്തിൽ തുടർനടപടികൾക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് പിതാവിന്റെ പേരിലായതിനാലാണ് നടപടി. ജഡ്ജിയായ പിതാവിന്റെ അറിവോടെയാണ് പ്രായപൂർത്തിയാകാത്ത മകൻ നിയമവിരുദ്ധമായി വാഹനം ഓടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2.30ഓടെയാണ് ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ അപകടമുണ്ടായത്. 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. അഡീഷണൽ ജഡ്ജിയുടെ മകനാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത്.

അപകടത്തിനു പിന്നാലെ 17കാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ജയബാലകൃഷ്ണന്റെ കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തി. ആഭ്യന്തരമന്ത്രിയുടെ അതൃപ്തി അറിയിച്ചതിനു പിന്നാലെ പൊലീസ് നടപടി കടുപ്പിക്കുകയും രാത്രി വൈകി 17കാരനെതിരെ നരഹത്യാ വകുപ്പ് ചുമത്തുകയും ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix