Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി മരിച്ചു; കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകാൻ നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്കിടെ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ എക്സ്ഗ്രേഷ്യ ധനസഹായം അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഓംബുഡ്സ്മാന്റെ നിർദേശം. പാലക്കാട് പുതുശ്ശേരി സ്വദേശി ബാലന്റെ കുടുംബത്തിനാണ് ധനസഹായം ലഭിക്കുക.

ഒക്ടോബർ 21ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ബാലന് നെഞ്ചുവേദന അനുഭവപ്പെടുകയും തലകറങ്ങി കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സത്യനാഥൻ എം ബാലന്റെ വീട് സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി സംസാരിച്ച് അവരുടെ സാഹചര്യം നേരിട്ട് മനസ്സിലാക്കിയ ശേഷമാണ് നടപടി സ്വീകരിച്ചത്.

അർഹമായ രണ്ട് ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കുന്നതിനുള്ള നടപടികൾ അനാവശ്യ കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ നിർദേശം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix