Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്ന് ബാറുകൾക്ക് ലൈസൻസ് നൽകിയ നടപടി; എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് തള്ളി മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മൂന്ന് ബാറുകൾക്ക് വിദേശ മദ്യവിൽപ്പന ലൈസൻസ് അനുവദിച്ച സംഭവത്തിൽ എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് തള്ളി എക്സൈസ് മന്ത്രി എം. ലിജു. നിയമപ്രകാരമാണ് ലൈസൻസ് അനുവദിച്ചതെന്ന കമ്മീഷണറുടെ നിലപാടാണ് മന്ത്രി തള്ളിയത്. സംഭവത്തിൽ രണ്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരെ സർക്കാർ സസ്പെൻഡ് ചെയ്തു.

എറണാകുളത്തെ രണ്ട് സ്ഥാപനങ്ങൾക്കും കോട്ടയത്തെ ഒരു ബിയർ പാർലറിനുമാണ് വിദേശ മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിച്ചത്. മന്ത്രിയുടെ അറിവോ സർക്കാരിന്റെ മുൻകൂർ അനുമതിയോ ഇല്ലാതെയാണ് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയതെന്നാണ് ആരോപണം.

ലൈസൻസ് അനുവദിച്ച ഡെപ്യൂട്ടി കമ്മീഷണർമാരായ പി.കെ. സതീഷ്, ഷിബു പി.എൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നിലവിലെ ചട്ടങ്ങൾ അനുസരിച്ചാണ് ലൈസൻസ് അനുവദിച്ചതെന്ന് എക്സൈസ് കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് അംഗീകരിക്കാൻ മന്ത്രി തയ്യാറായില്ല.

ബാറുകൾക്ക് ലൈസൻസ് അനുവദിച്ച നടപടി റദ്ദാക്കാനാകുമോ എന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. മുൻ സർക്കാരിന്റെ ഉത്തരവുകൾ ചൂണ്ടിക്കാട്ടി തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം, ബേക്കറികൾ വഴി വൈൻ വിൽക്കാനുള്ള എക്സൈസ് വകുപ്പിന്റെ തീരുമാനവും മന്ത്രി മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തു. യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടെയാണ് വിവാദം ഉയർന്നത്. പുതിയ മദ്യനയം പ്രഖ്യാപിച്ച ശേഷമേ പുതിയ ബാർ ലൈസൻസുകൾ അനുവദിക്കൂ എന്നാണ് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. നിലവിൽ നിരവധി അപേക്ഷകൾ സർക്കാരിന്റെ പരിഗണനയിലുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix