Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോവളം സ്പാ പീഡനക്കേസ്; പതിനാറുകാരിയെ അഞ്ചുലക്ഷം രൂപയ്ക്ക് വിറ്റതായി കണ്ടെത്തൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ ഇരയായ പതിനാറുകാരിയെ അഞ്ചുലക്ഷം രൂപയ്ക്കാണ് പ്രതികൾ വിറ്റതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചതോടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.

കേസിലെ രണ്ടാം പ്രതിക്ക് മൂന്ന് ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി കൃത്യമായ ഇടവേളകളിൽ ഇളയമ്മയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നതായി ബാങ്ക് രേഖകൾ വ്യക്തമാക്കുന്നു. പെൺകുട്ടിയെ ഉപയോഗിച്ച് പ്രതികൾ ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

കേസിൽ പ്രതിയായ കോർപ്പറേഷന്റെ ഉള്ളൂർ സോണലിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് കൂടുതൽ സ്പാകളുമായി ബന്ധമുണ്ടെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. ഡ്രീംസ് സ്പായ്ക്ക് പുറമെ കോവളം ബീച്ച് റോഡിലെ ഹീലിങ് ഹാൻഡ്സ് സ്പായിലും ഇയാൾക്ക് നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. മറ്റ് സ്പാകളുടെ നടത്തിപ്പിലും ഇയാൾക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ഡ്രീംസ്, ഹീലിങ് ഹാൻഡ്സ് എന്നീ സ്പാകൾ വഴി പ്രതികൾ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം നേടിയിട്ടുണ്ട്. ഇതിൽ വലിയൊരു വിഹിതം അനുരൂപിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. കേസിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോയെന്നതും വിശദമായി പരിശോധിച്ചുവരികയാണ്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും.

അട്ടക്കുളങ്ങര ജയിലിലുള്ള കേസിലെ ഒന്നാം പ്രതിയെയും നെയ്യാറ്റിൻകര ജയിലിലുള്ള അഞ്ചാം പ്രതി അനുരൂപിനെയും തിങ്കളാഴ്ച എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങി കോവളത്തെ സ്പാകളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. തുടർന്ന് മറ്റ് പ്രതികളായ ഹെൽത്ത് ഇൻസ്പെക്ടർ വി.സി. മായ, സ്പാ നടത്തിപ്പുകാരായ നിഷാന്ത്, സജിത്ത് എന്നിവരെയും തെളിവെടുപ്പിനായി എത്തിക്കും.

പോക്സോ, മനുഷ്യക്കടത്ത് വകുപ്പുകൾ ചുമത്തിയാണ് കോവളം പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ കൂടുതൽ പേരുടെ പങ്കാളിത്തം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix