Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആസൂത്രണ ബോർഡ് മൂല്യനിർണയത്തിലെ പിഴവ് സാങ്കേതികം മാത്രം; ഹൈക്കോടതിയിൽ വിശദീകരണവുമായി പിഎസ്.സി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയത്തിലുണ്ടായ വീഴ്ച സാങ്കേതിക പിഴവ് മാത്രമാണെന്ന് കേരള പി.എസ്.സി ഹൈക്കോടതിയിൽ. പിഴവ് കണ്ടെത്തിയതിനെ തുടർന്ന് തിരുത്തി പുനർമൂല്യനിർണയം നടത്തുകയും പുതുക്കിയ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തതായി പി.എസ്.സി കോടതിയെ അറിയിച്ചു.

ഒരൊറ്റ പിഴവ് മാത്രമാണ് സംഭവിച്ചതെന്നും ഒരു ഉദ്യോഗാർത്ഥി പിഴവ് ചൂണ്ടിക്കാട്ടിയ ഉടൻ തന്നെ തിരുത്തൽ നടപടി സ്വീകരിച്ചെന്നുമാണ് പി.എസ്.സിയുടെ വിശദീകരണം. എന്നാൽ ഒരൊറ്റ പിഴവ് മാത്രമാണോ ഉണ്ടായതെന്ന് കോടതി ചോദിച്ചു. അതെയെന്ന് പി.എസ്.സി മറുപടി നൽകിയതോടെ ആവർത്തിച്ചുള്ള പിഴവുകളെക്കുറിച്ച് പരാതികൾ ഉയരുന്നുണ്ടല്ലോ എന്ന് കോടതി നിരീക്ഷിച്ചു.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഭരണകക്ഷിയുമായി ബന്ധമുള്ളവരാണെന്ന ആരോപണങ്ങളും കോടതി ഉന്നയിച്ചു. എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണിതെന്നുമായിരുന്നു പി.എസ്.സിയുടെ മറുപടി. മാധ്യമവാർത്തകൾ യാഥാർഥ്യമായി കണക്കാക്കരുതെന്നും പി.എസ്.സി കോടതിയോട് ആവശ്യപ്പെട്ടു. മൂല്യനിർണയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനെതിരെ പിഎസ്.സി നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയിൽ വാദങ്ങൾ നടന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix