Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൃശൂർ പൂരം കലക്കൽ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 2024ലെ തൃശൂർ പൂരം കലക്കൽ കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ. എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ ദുർബലമായ പരാമർശങ്ങൾ മാത്രം ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് സർക്കാർ തള്ളിയത്. തിരുവമ്പാടി ദേവസ്വത്തിലെ പത്തുപേർക്കെതിരെ ഗൂഢാലോചന, കലാപത്തിന് ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അനുമതി തേടിയെങ്കിലും ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള വ്യക്തമായ തെളിവുകൾ റിപ്പോർട്ടിലില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

പൂരത്തിന്റെ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിന് ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ ആവശ്യമായ തെളിവുകൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. പൊലീസിന്റെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ 16 വീഴ്ചകളാണ് എസ്ഐടിയുടെ 15 പേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പൊലീസിന്റെ നിർദേശങ്ങൾ ദേവസ്വം ജീവനക്കാർ അവഗണിച്ചെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥർ ആരൊക്കെയാണെന്നോ അവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ എന്താണെന്നോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

ഇതോടെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറെ വിവാദമായ പൂരം കലക്കൽ കേസ് അന്വേഷണം വീണ്ടും പൊലീസിന് മുന്നിലെത്തുകയാണ്. എഡിജിപി എം.ആർ. അജിത്കുമാർ സമർപ്പിച്ച ആദ്യ അന്വേഷണ റിപ്പോർട്ട് 2024ൽ ആഭ്യന്തര വകുപ്പ് തള്ളിയിരുന്നു. തുടർന്നാണ് അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

തിരുവമ്പാടി ദേവസ്വത്തിലെ പത്തുപേർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിനുള്ള ഐപിസി 295(എ) വകുപ്പ് പ്രകാരം കേസെടുക്കണമെന്നതായിരുന്നു റിപ്പോർട്ടിലെ പ്രധാന ശുപാർശകളിലൊന്ന്. ജാമ്യമില്ലാ വകുപ്പായ 295(എ) പൂരത്തിന്റെ സംഘാടകർക്കെതിരെ ചുമത്താനാകില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഏത് ഉദ്യോഗസ്ഥനാണ് എന്ത് വീഴ്ച വരുത്തിയതെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടില്ല. കൂടുതൽ വിശദീകരണവും തെളിവുകളിൽ വ്യക്തതയും ആവശ്യപ്പെട്ടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് മടക്കി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix