Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സുഹൃത്തിനൊപ്പം പുറത്തുപോയ ഇൻഡിഗോ ജീവനക്കാരി കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: സുഹൃത്തിനൊപ്പം പുറത്തുപോയ ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. പൂനെ വിമാനത്താവളത്തിലെ ഇൻഡിഗോ ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന വർഷ ടുർക്കർ (35) ആണ് മരിച്ചത്.

മഹാരാഷ്ട്ര–മധ്യപ്രദേശ് അതിർത്തിയിലെ ബൊന്ദ്രാണി വനപ്രദേശത്തിന് സമീപം രക്തത്തിൽ കുളിച്ച നിലയിലാണ് വർഷയെ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂർത്ത ആയുധം ഉപയോഗിച്ചാണ് വർഷയെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

ദീപാവലി ആഘോഷത്തിനായി രണ്ടര വയസ്സുകാരിയായ മകൾക്കൊപ്പം വർഷ സ്വന്തം വീട്ടിലെത്തിയതായിരുന്നു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ സുഹൃത്തായ നിതേഷ് അഗ്രവാളിനൊപ്പം വെയിൻഗംഗാ നദീതീരത്തേക്ക് പോയി. പിന്നീട് നിതേഷ് വിവരമറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ സ്ഥലത്തെത്തി. രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ വർഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഏഴുമണിയോടെ മരണം സംഭവിച്ചു.

മുഖംമൂടി ധരിച്ചെത്തിയ സംഘം തങ്ങളിരുവരെയും ആക്രമിക്കുകയും മോഷണം നടത്തുകയും ചെയ്തെന്നാണ് നിതേഷ് പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇയാളുടെ ശരീരത്തിൽ പ്രകടമായ പരിക്കുകളൊന്നും കണ്ടെത്താനാകാത്തത് പൊലീസിൽ സംശയമുണ്ടാക്കി. ഇതേത്തുടർന്ന് നിതേഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix