Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുൽഗാം ഭീകരാക്രമണം; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സിആർപിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗർ: കുൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി സിആർപിഎഫ്. ജവാന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സിആർപിഎഫ് മേധാവി ജി.പി. സിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല സുരക്ഷാ യോഗത്തിന് പിന്നാലെയാണ് പുതിയ നിർദേശങ്ങൾ വന്നത്.

ജമ്മു കശ്മീരിൽ ഡ്യൂട്ടിയിലുള്ള എല്ലാ ജവാന്മാരും നിർബന്ധമായും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിക്കണം. ചെക്ക് പോസ്റ്റുകളിൽ മൊബൈൽ ബുള്ളറ്റ് പ്രൂഫ് ബങ്കറുകൾ ഒരുക്കണമെന്നും സുരക്ഷാ പരിശോധനകൾ ശക്തമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ചെക്ക് പോസ്റ്റുകളിൽ കൂടുതൽ വെളിച്ചം ഉറപ്പാക്കാനും നിർദേശമുണ്ട്. ഡ്യൂട്ടി സമയത്ത് ജവാന്മാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ഔദ്യോഗിക ആവശ്യങ്ങൾക്കായി കമാൻഡർമാർക്ക് മാത്രമായിരിക്കും ഫോൺ ഉപയോഗിക്കാൻ അനുമതി. ജവാന്മാർ ഒരേ സ്ഥലത്ത് ദീർഘനേരം നിലയുറപ്പിക്കരുതെന്നും ഡ്യൂട്ടി സമയത്ത് അതീവ ജാഗ്രത പാലിക്കണമെന്നും പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix