Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിഇഎച്ച് വൈദ്യുതി വിവാദം: മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു, 19 കമ്പനികൾ ടെൻഡറിൽ പങ്കെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബൽ വൈദ്യുതി ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ വാദം ചോദ്യം ചെയ്ത് പുതിയ രേഖകൾ. സെപ്റ്റംബറിൽ കെഎസ്ഇബി നടത്തിയ വൈദ്യുതി ടെൻഡറിൽ 19 കമ്പനികൾ പങ്കെടുത്തതായുള്ള രേഖകൾ ലഭിച്ചു. സെപ്റ്റംബറിലെ ടെൻഡറിൽ ആരും പങ്കെടുത്തില്ലെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ വിശദീകരിച്ചിരുന്നത്.

എന്നാൽ സെപ്റ്റംബറിൽ നടത്തിയ ടെൻഡർ പീക്ക് സമയത്തെ വൈദ്യുതി ആവശ്യത്തിനായിരുന്നില്ല. അർധരാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെയുള്ള ഉപഭോഗം കുറഞ്ഞ സമയത്തേക്ക് ഒക്ടോബർ മുതൽ ഫെബ്രുവരി വരെ വൈദ്യുതി വാങ്ങാനായിരുന്നു ടെൻഡർ ക്ഷണിച്ചത്.

സെപ്റ്റംബറിലെ ടെൻഡറിൽ ആരും പങ്കെടുത്തില്ലെന്നും അതുകൊണ്ടാണ് വിഇഎച്ച് ഗ്ലോബലിൽനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു വിഇഎച്ചുമായി കരാറുണ്ടാക്കിയത്. എന്നാൽ കരാർ പ്രകാരം വൈദ്യുതി വിതരണം ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല.

സെപ്റ്റംബറിൽ കെഎസ്ഇബി രണ്ട് ടെൻഡറുകളാണ് വിളിച്ചത്. ഇതിൽ ഒക്ടോബറിലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യത്തിനായി ടെൻഡർ ക്ഷണിച്ചിരുന്നില്ല. അടുത്ത ടെൻഡർ സെപ്റ്റംബർ 25നാണ് തുറന്നത്. എന്നാൽ അതിന് മുമ്പുതന്നെ വിഇഎച്ച് ഗ്ലോബലുമായി കരാർ ഒപ്പിട്ടിരുന്നു. പീക്ക് സമയത്തെ വൈദ്യുതിക്കായി വിളിച്ച ടെൻഡറിൽ ആരും താൽപര്യം പ്രകടിപ്പിക്കാത്തതിനാലാണ് വിഇഎച്ചുമായി കരാറുണ്ടാക്കിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

അതേസമയം, സ്വാപ്പ് അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ കരാർ പ്രകാരം ജൂൺ മുതൽ തിരിച്ചുനൽകിക്കൊണ്ടിരുന്ന 300 മെഗാവാട്ട് വൈദ്യുതിയുടെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കാനിരിക്കുകയായിരുന്നു. ഈ വൈദ്യുതി ഒക്ടോബർ മുതൽ കേരളത്തിന് ആഭ്യന്തര ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും കഴിയുമായിരുന്നു. അതിനാൽ ഒക്ടോബറിൽ പീക്ക് സമയത്ത് കേരളത്തിന് വൈദ്യുതി ക്ഷാമമുണ്ടായിരുന്നില്ലെന്നാണ് ഉയരുന്ന വാദം. ഈ സാഹചര്യത്തിൽ വിഇഎച്ച് ഗ്ലോബലിൽനിന്നോ ഹിമാചലിൽനിന്നോ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix