Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒറ്റ മുട്ടയിൽനിന്ന് വംശം വീണ്ടെടുത്ത് കഴുകന്മാർ; അതിജീവനത്തിന്റെ പുതിയ ചരിത്രമായി വയനാടൻ കാടുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: വംശനാശത്തിന്റെ വക്കിലെത്തിയ കഴുകന്മാരുടെ തിരിച്ചുവരവിന് തണലായി വയനാടൻ കാടുകൾ. ഒരുകാലത്ത് ഡൈക്ലോഫെനാക് എന്ന വെറ്ററിനറി മരുന്നിന്റെ ഉപയോഗം മൂലം കഴുകന്മാരുടെ എണ്ണം രാജ്യത്ത് വൻതോതിൽ കുറഞ്ഞിരുന്നു. ഈ മരുന്ന് കഴിച്ച കന്നുകാലികളുടെ ജഡം ഭക്ഷിച്ചതോടെ കഴുകന്മാരുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലാകുകയും കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്തു.

വയനാട് വന്യജീവി സങ്കേതവും നീലഗിരി ജൈവമണ്ഡലത്തിലെ വനമേഖലകളും കഴുകന്മാരുടെ പ്രധാന ആവാസകേന്ദ്രമായി മാറി. കൂടുകൾ സംരക്ഷിക്കൽ, ആനകളുടെ ജഡം ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഭക്ഷണത്തിനായി ലഭ്യമാക്കൽ തുടങ്ങിയ നടപടികളാണ് കഴുകന്മാരുടെ നിലനിൽപ്പിന് സഹായമാകുന്നത്. വംശനാശഭീഷണി നേരിടുന്ന ഈ പക്ഷിവർഗത്തിന്റെ സംരക്ഷണത്തിനായി കേരളം, കർണാടക, തമിഴ്നാട് വനംവകുപ്പുകളും സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix