കണ്ണൂർ ∙ പരിസ്ഥിതിലോല വിജ്ഞാപനത്തിൽ മലയോര ജനതയുടെ ആശങ്കയകറ്റാത്ത കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് 27ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകളിൽ ഹർത്താൽ ആചരിക്കാൻ ജനകീയ ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഒഴിവാക്കും. ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകളിൽ ജനവാസംതന്നെ അസാധ്യമാകുന്ന തരത്തിലാണ് കേന്ദ്രസർക്കാരിന്റെ പരിസ്ഥിതിലോല വിജ്ഞാപനം പുറത്തുവന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ജനവാസ മേഖലകൾ സംരക്ഷിക്കുമെന്ന ഉറപ്പ് ഇതേവരെ യുഡിഎഫ് സർക്കാരിൽനിന്നുണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു.



