Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വെള്ളൂരിൽ എയിംസ് വേണം; കോട്ടയം–എറണാകുളം അതിവേഗ ഇടനാഴിയും പരിഗണിക്കണമെന്ന് എംപി!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : ദേശീയപാത 183, 66 എന്നിവയെ ബന്ധിപ്പിക്കുന്ന കോട്ടയം–എറണാകുളം അതിവേഗ ഇടനാഴി, വെള്ളൂരിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ക്യാംപസ് എന്നിവയ്ക്കു മുൻഗണന നൽകണമെന്നു കെ.ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ഓൺലൈനായി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
കോട്ടയത്തു നിന്നു കൊച്ചിയിലേക്കുള്ള അതിരൂക്ഷ ഗതാഗതക്കുരുക്കിനുള്ള പരിഹാരമായാണു ദേശീയപാത 183–66 എന്നിവയെ ബന്ധിപ്പിക്കുന്ന അതിവേഗ ഇടനാഴി. കോട്ടയം മുളങ്കുഴ ജംക്‌ഷനിൽനിന്ന് ആരംഭിക്കുന്ന റോഡ് തൃപ്പൂണിത്തുറയിൽ അങ്കമാലി– കുണ്ടന്നൂർ ബൈപാസിൽ ചേരും വിധമാണു പ്രാഥമിക രൂപകൽപന.പരിസ്ഥിതിക്കും കൃഷിക്കും ദോഷം വരാതെ, നീരൊഴുക്കിന് തടസ്സമില്ലാത്ത വിധം ഉയരപ്പാത നിർമിക്കാമെന്നാണു കേന്ദ്ര ഗതാഗത മന്ത്രി അറിയിച്ചിരിക്കുന്നത്. ഇതിനാൽ സ്ഥലം ഏറ്റെടുക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നും ഫ്രാൻസിസ് ജോർജ് യോഗത്തിൽ പറഞ്ഞു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന റോഡ് മധ്യകേരളത്തിലെ ഗതാഗത, വ്യാപാര, വ്യവസായ മേഖലകളിൽ വലിയ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ വെള്ളൂരിലുളള സ്ഥലമാണ് എയിംസ് സ്ഥാപിക്കാൻ ഏറ്റവും യോജ്യമായത്. ലഭിച്ച അപേക്ഷകളുടെ ചുരുക്കപ്പട്ടികയിൽ വെള്ളൂരും ഉൾപ്പെട്ടിട്ടുണ്ട്. റോഡ്, റെയിൽ, വിമാന സൗകര്യങ്ങൾ, ശുദ്ധജലം തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള വെള്ളൂരിനു പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix