Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാൻ മറിഞ്ഞ് കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ദർശനം കഴിഞ്ഞ് മലപ്പുറം തിരൂരിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ വാഹനമാണ് പത്തനംതിട്ട പെരുന്നാട് വയറൻമരുതിയിൽ അപകടത്തിൽപ്പെട്ടത്.

എസ്.എൻ.ഡി.പി ശാഖാ കെട്ടിടത്തിലെ ശുചിമുറിയുടെ മുകളിലേക്കാണ് വാൻ മറിഞ്ഞത്. വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം.

യാത്രയ്ക്കിടെ അൽപനേരം വിശ്രമിച്ചശേഷം വാഹനം മുന്നോട്ടെടുത്തതായിരുന്നു. ഏകദേശം 200 മീറ്റർ സഞ്ചരിച്ചപ്പോഴേക്കും ബ്രേക്ക് നഷ്ടപ്പെട്ടതായാണ് വിവരം. തുടർന്ന് റോഡരികിലെ ബാരിക്കേഡ് തകർത്ത വാൻ കെട്ടിടത്തോട് ചേർന്നുള്ള ശുചിമുറിയുടെ മുകളിലേക്ക് മറിയുകയായിരുന്നു.

കുട്ടിയടക്കം 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടസമയത്ത് കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix