Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇൻസ്റ്റഗ്രാം ഫോർ ടിവി ഇന്ത്യയിലേക്കും; ഫോണിൽ വീഡിയോ തിരഞ്ഞ് ടിവിയിൽ കാണാം, മെറ്റയുടെ പുതിയ നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇൻസ്റ്റഗ്രാം വീഡിയോകൾ ഇനി ഇന്ത്യക്കാർക്ക് ടെലിവിഷൻ സ്‌ക്രീനിലും അനായാസം കാണാൻ സാധിക്കും. ഇൻസ്റ്റാഗ്രാം ഫോർ ടിവി ഉടൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് മെറ്റ പ്രഖ്യാപിച്ചു. നവംബർ 27-ന് മുംബൈയിൽ നടന്ന മെറ്റയുടെ വാർഷിക ക്രിയേറ്റർ ഇവന്റായ ‘ഹൗസ് ഓഫ് ഇൻസ്റ്റാഗ്രാം’-ലാണ് ഈ പ്രഖ്യാപനം.
പേര് സൂചിപ്പിക്കുന്നത് പോലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ ഉള്ളടക്കം ടെലിവിഷനിലേക്ക് എത്തിക്കുന്നതാണ് ഇൻസ്റ്റാഗ്രാം ഫോർ ടിവി. റീൽസിനും സ്റ്റോറികൾക്കുമാണ് ഇതിൽ മുൻഗണന. ഇവ ഫോണിൽ ഒരാൾ കാണുന്നതിന് പകരം കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന തരത്തിലേക്ക് മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് മെറ്റ പറയുന്നു. ഉപയോക്താക്കൾക്ക് ഇനി ടെലിവിഷനിൽ ഇൻസ്റ്റഗ്രാം വീഡിയോകൾ കാണാനും, റീൽസ് ബ്രൗസ് ചെയ്യാനും, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വലിയ സ്‌ക്രീനിൽ ഉള്ളടക്കങ്ങൾ ആസ്വദിക്കാനും സാധിക്കും.
ഇൻസ്റ്റാഗ്രാം ഫോർ ടിവി അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് മെറ്റ പറയുന്നത്. ആപ്പിൾ ടിവി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി എന്നിവയുടെ പിന്തുണയുള്ള ഡിവൈസുകളിൽ ആപ്പ് പ്രവർത്തിക്കും. ഡിവൈസിൽ ഇൻസ്റ്റാഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോക്താവിന്റെ അക്കൗണ്ട് വഴി ലോഗിൻ ചെയ്യാൻ സാധിക്കും. അഞ്ച് അക്കൗണ്ടുകൾവരെ ഇൻസ്റ്റാഗ്രാം ഫോർ ടിവിയിൽ കണക്റ്റ് ചെയ്യാം. അതേസമയം ടെലിവിഷനിൽ വീഡിയോ കാണുന്നതിനായിമാത്രം ഉപയോക്താക്കൾക്ക് പ്രത്യേകമായി മറ്റൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്ടിക്കുകയും ചെയ്യാം.

പ്രവർത്തനം എങ്ങനെ?

ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ലോഗിൻ ചെയ്യാനും ടെലിവിഷൻ റിമോട്ട് ഉപയോഗിച്ച് ഉള്ളടക്കങ്ങൾ പരിശോധിക്കാനും സാധിക്കും. മൊബൈൽ ആപ്പിൽ നിന്ന് വ്യത്യസ്തമായി ടിവിയിലെ റീൽസ് തനിയെ പ്ലേ ആകും. ഉള്ളടക്കങ്ങൾ എളുപ്പത്തിൽ കണ്ടെത്താനായി ഇൻസ്റ്റാഗ്രാം പുതിയ ചാനലുകളും അവതരിപ്പിക്കുന്നുണ്ട്. ഉപയോക്താക്കളുടെ താത്പര്യങ്ങൾ, ജനപ്രിയ ഉള്ളടക്കങ്ങൾ, അവർ ഫോളോ ചെയ്യുന്ന അക്കൗണ്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ ചാനലുകൾ റീൽസ് ക്രമീകരിക്കുന്നത്. ഉപയോക്താക്കൾക്ക് സ്റ്റോറികൾ പരിശോധിക്കാനും, ക്രിയേറ്റർമാരുടെ പ്രൊഫൈലുകൾ സന്ദർശിക്കാനും, പ്രത്യേക ക്രിയേറ്റർമാരെയോ ഉള്ളടക്കങ്ങളെയോ കണ്ടെത്താൻ സെർച്ച് ഓപ്ഷൻ ഉപയോഗിക്കാനും സാധിക്കും. വൈഡ്സ്‌ക്രീൻ ഫോർമാറ്റിൽ പ്ലേ ചെയ്യുന്ന ഹൊറിസോണ്ടൽ റീൽസിനെയും ഇന്ത്യൻ പതിപ്പ് പിന്തുണയ്ക്കും.

ഫോണിൽ റീൽസ് കണ്ടെത്തുന്നതിനായി സ്മാർട്ട്ഫോണിൽ നിന്ന് നേരിട്ട് ടിവിയിലേക്ക് വീഡിയോകൾ കാസ്റ്റ് ചെയ്യാനുള്ള സൗകര്യവും ഇൻസ്റ്റാഗ്രാം നൽകും. ഇതിനായി രണ്ട് ഡിവൈസുകളും ഒരേ വൈ-ഫൈ നെറ്റ്‌വർക്കിൽ കണക്റ്റ് ചെയ്തിരിക്കണം. തുടർന്ന് ഉപയോക്താക്കൾക്ക് ഫോണിൽ ഇൻസ്റ്റാഗ്രാം തുറന്ന്, കാസ്റ്റ് ഓപ്ഷൻ ടാപ്പ് ചെയ്ത്, സ്വന്തം ടെലിവിഷൻ തിരഞ്ഞെടുത്ത് റീൽ വലിയ സ്‌ക്രീനിലേക്ക് മാറ്റാം. എന്നിരുന്നാലും, ഡിവൈസിനും റോൾഔട്ടിനും അനുസരിച്ച് കാസ്റ്റിംഗ് സൗകര്യം വ്യത്യാസപ്പെടാമെന്ന് മെറ്റ വ്യക്തമാക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix