Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നെഹ്റു ട്രോഫി വള്ളംകളി ; ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​ടെ വീഡി​യോ പ​രി​​ശോ​ധ​ന ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആ​ല​പ്പു​ഴ: ​നെഹ്റു ട്രോഫി വള്ളംകളിക്ക് പിന്നാലെ ആരംഭിച്ച വിജയപ്രഖ്യാപന തര്‍ക്കത്തില്‍ ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​ടെ വീഡി​യോ പ​രി​​ശോ​ധ​ന ഇന്ന് ന​ട​ക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ക​ല​ക്ട​ർ അ​ല​ക്സ്​ വ​ർ​ഗീ​സി​ന്‍റെ ചേം​ബ​റി​ൽ ജൂ​റി ഓ​ഫ്​ അ​പ്പീ​ൽ ക​മ്മി​റ്റി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കുക.

നെ​ഹ്​​റു​ ട്രോ​ഫി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് മൈ​ക്രോ​സെ​ക്ക​ൻ​ഡി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ന്ന​ത്. മ​ത്സ​ര​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ നെ​ഹ്​​റു ട്രോ​ഫി വ​ള്ളം​ക​ളി ക​ഴി​ഞ്ഞ്​ അ​ഞ്ചാം ദി​വ​സ​ത്തെ പു​നഃ​പ​രി​ശോ​ധ​ന​യും ആ​ദ്യ​മാ​ണ്.

ഫൈ​ന​ലി​ൽ അ​ന്തി​മ​വി​ശ​ല​ക​നം ന​ട​ത്താ​തെ കാ​രി​ച്ചാ​ൽ ചു​ണ്ട​നെ വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രെ വി.​ബി.​സി കൈ​ന​ക​രി​യും (വീ​യ​പു​രം ചു​ണ്ട​ൻ), സ്റ്റാ​ർ​ട്ടി​ങ്​ പോ​യ​ന്‍റി​ലെ അ​പാ​ക​ത മൂ​ലം ട്രോ​ഫി​ന​ഷ്ട​പ്പെ​ട്ടെ​ന്ന് ആ​രോ​പി​ച്ച് ന​ടു​ഭാ​ഗം ചു​ണ്ട​ൻ വ​ള്ള​സ​മി​തി​യും (കു​മ​ര​കം ടൗ​ൺ ബോ​ട്ട്​ ക്ല​ബ്) ന​ൽ​കി​യ പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണ്​ എ​ൻ.​ടി.​ബി.​ആ​ർ ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ക​ല​ക്​​ട​റു​ടെ ഇ​ട​പെ​ട​ൽ.

ഫോ​ട്ടോ​ഫി​നി​ഷി​ങ്​ മ​ത്സ​ര​ത്തി​ന്​ വ​ഴി​യൊ​രു​ക്കി​യ ചു​ണ്ട​ൻ​വി​ഭാ​ഗം ഫൈ​ന​ലി​ന്‍റെ വി​ഡി​യോ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്​ മു​മ്പ്​ വി​ധി​ക​ർ​ത്താ​ക്ക​ളി​ൽ​നി​ന്ന്​ വി​ശ​ദീ​ക​ര​ണം തേ​ടും.

Recent News

Advertisement
WhiteswanTV Footer