Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രം ‘മഹാകാളി’ ഒരുങ്ങുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നുമാൻ സിനിമയുടെ സംവിധായകനും എഴുത്ത് കാരനുമായ പ്രശാന്ത് വർമ ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്നു. മഹാകാളി എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

പ്രശാന്ത് സിനിമാറ്റിക് യൂണിവേഴ്‌സിലെ മുന്നാമത്തെ ചിത്രമായിരിക്കും മഹാകാളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

സൂപ്പർഹിറ്റായ ഹനുമാൻ ആയിരുന്നു പ്രശാന്ത് സിനിമാറ്റിക്ക് യുണിവേഴ്സിലെ ആദ്യത്തെ ചിത്രം. നിലവിൽ പ്രശാന്ത് സംവിധാനം ചെയ്യുന്ന സിംബ എന്ന ചിത്രമാണ് രണ്ടാമതായി പി.സി.യുവിൽ ഒരുങ്ങുന്നത്. പ്രശാന്ത് യൂണിവേഴ്സിലെ മൂന്നാം ചിത്രമായ മഹാകാളി സംവിധാനം ചെയ്യുന്നത് പൂജ കൊല്ലൂരാണ് മഹാകാളിയുടെ പോസ്റ്ററിൽ ഒരു സർക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തിൽ ഒരു പെൺകുട്ടിയെയും കടുവയെയുമാണ് കാണാൻ സാധിക്കുന്നത്. ഒരു അനൗൺസ്മെന്‍റ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള കഥകളെ അടിസ്ഥാനമാക്കിയാണ് പ്രശാന്ത് സിനിമകൾ തയ്യാറാക്കുന്നത്. പ്രശാന്ത് സംവിധാനം ചെയ്ത ഹനുമാൻ വൻ കളക്ഷനായിരുന്നു സ്വന്തമാക്കിയത്, തേജ സജ്ജയായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. 350 കോടിയോളം രൂപയായിരുന്നു ചിത്രം ബോക്‌സോഫീസിൽ നിന്ന് കളക്ട് ചെയ്തത്.

Recent News

Advertisement
WhiteswanTV Footer