സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ യുവാവ് ജീവനൊടുക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് യുവാവ് ജീവനൊടുക്കിയത്. കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് ആത്മഹത്യ ചെയ്തത്. സാബു ഇന്നലെ ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം.

പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സാബു ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മനം നൊന്ത് ബാങ്കില്‍ നിന്നും മടങ്ങിയ സാബു തിരിച്ച് ബാങ്കിലെത്തുകയും ജീവനൊടുക്കുകയുമായിരുന്നു.

മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ബാങ്കില്‍ എത്തി ഭാര്യയുടെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടപ്പോള്‍ ബാങ്ക് ജീവനക്കാര്‍ മോശമായി പെരുമാറിയതിലുളള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറിപ്പിൽ പറയുന്നു . സംഭവത്തില്‍ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.