സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സിപിഎമ്മിന്റെ ‘കുട്ടി’ക്കളി തിരുവനന്തപുരത്ത് ബിജെപിക്ക് കളമൊരുക്കുമ്പോൾ ..?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം നേതൃത്വം നൽകുന്ന തിരുവനന്തപുരം നഗരസഭ ഏറെക്കുറെ വരുന്ന തെരഞ്ഞെടുപ്പിൽ കൈവിട്ടു പോകുമോയെന്ന ആശങ്കയിലാണ് നേതൃത്വം. സിപിഎം കാട്ടിയ ഒരു ‘കുട്ടി’ വിപ്ലവമാണ് പാർട്ടിയെ ഇന്നത്തെ സ്ഥിതിയിലാക്കിയത്. ഏറ്റവും പ്രായം കുറഞ്ഞ മേയർ പദവിയിലേക്ക് ആര്യ രാജേന്ദ്രനെ പ്രതിഷ്ഠിച്ചത് വഴി സിപിഎം ലക്ഷ്യം വെച്ചത് ലഭിച്ചതും ഇല്ല, അതേസമയം സ്ഥിതി കൂടുതൽ മോശമാകുകയും ചെയ്തു. മേയർ പദവി ഏറ്റെടുത്ത ശേഷം സിപിഎമ്മിന് തുടരെത്തുടരെ പ്രതിസന്ധിയിൽ ആക്കുകയാണ് ആര്യ ചെയ്തത്. ഈയടുത്ത് നടന്ന സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിലും ആര്യയ്ക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായിരുന്നു. യുവത്വത്തിന് അവസരം എന്ന പേരിൽ ആര്യ രാജേന്ദ്രനെ തിരുവന‌ന്തപുരം കോർപറേഷനിൽ മേയറാക്കിയത് ആനമണ്ടത്തരമായെന്ന നിരീക്ഷണമാണ് ജില്ലാ സമ്മേളനത്തിൽ ഉണ്ടായത്. കോർപറേഷൻ ഡിവിഷനുകളിൽ ഇപ്പോൾ പലയിടത്തും ബിജെപി മുന്നേറ്റമാണ്.

ആര്യയുടെ പക്വതയില്ലാത്ത പെരുമാറ്റം സിപിഎമ്മിന് ദോഷമായി മാറിയെന്നും പാർട്ടി തന്നെ സമ്മേളനത്തിൽ വിലയിരുത്തുകയായിരുന്നു. കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയ വിവാദത്തിലും മേയർ പ്രതിസ്ഥാനത്ത് വന്നിരുന്നു. വ്യാപക വിമർശനം ആയിരുന്നു പൊതുജനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരിൽ നിന്നും ഉണ്ടായത്. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നെന്നും പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ കമ്മറ്റിയില്‍ വിമര്‍ശമുണ്ടായി. മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായി. മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന്‍ദേവിന്റെ പെരുമാറ്റം പൊതുജനം കാണുമായിരുന്നെന്നും രണ്ടുപേരും പക്വത കാണിച്ചില്ലെന്നും ജില്ലാ കമ്മറ്റിയംഗങ്ങള്‍ തുറന്നടിച്ചിരുന്നു. ഇരുവരും നടുറോഡില്‍ കാണിച്ചത് ഗുണ്ടായിസമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ വരെ അഭിപ്രായം പങ്കുവെച്ചിരുന്നു. മേയറുടെ പരിചയക്കുറവ് നഗരഭരണത്തിൽ തിരിച്ചടിയായെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉണ്ട്. നഗരത്തിലെ മാലിന്യ നീക്കം സംബന്ധിച്ചും മേയർക്കും നഗരസഭയ്ക്കും എതിരെ കടുത്ത പ്രതിഷേധങ്ങളും വിമർശനങ്ങളും അതിലേറെ സമരങ്ങളും സമീപകാലത്ത് ഉയർന്നുവന്നിരുന്നു. മുൻപ് ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഇഷ്ടിക നീക്കവുമായി ബന്ധപ്പെട്ട വിവാദവും മേയർക്കെതിരായ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. പട്ടികജാതി വിഭാഗങ്ങള്‍ക്കായി തിരുവനന്തപുരം നഗരസഭ വഴി നല്‍കിയിരുന്ന ക്ഷേമപദ്ധതികളിലും കോടികളുടെ അഴിമതി കണ്ടെത്തിയിരുന്നു. പട്ടികജാതി വകുപ്പ് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അഴിമതിയുടെ ചുരുളഴിയുന്നത്.

ഇടത് യൂണിയന്‍ നേതാവും കൂട്ടാളികളും ചേര്‍ന്ന് ഒരുകോടി നാല് ലക്ഷം രൂപ 24 അക്കൗണ്ടുകളിലായി തട്ടി എടുക്കുകയായിരുന്നു. കാണാതായതും കണ്ടം ചെയ്തതുമായ വാഹനങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ ഇന്‍ഷ്വറന്‍സ് പോളിസി എടുത്തതും വലിയ വിവാദമായിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന അഴിമതികളും വിവാദങ്ങളും സിപിഎമ്മിനെ ഭയപ്പെടുത്തുന്നത് അടുത്ത തവണ നഗരസഭ കൈവിട്ടു പോകുമോ എന്നതിലാണ്. ആകെയുള്ള 100 സീറ്റുകളിൽ 52സീറ്റുകളാണ് ഇടതുമുന്നണിക്ക് ഉള്ളത്. 35 സീറ്റുകളിൽ വിജയിച്ചത് ബിജെപിയാണ്. നിലവിൽ മേയർക്കും ഭരണസമിതിക്കും എതിരായ വികാരം അടുത്ത തവണ തങ്ങൾക്ക് അനുകൂലമാകുമെന്ന് ബിജെപി ക്യാമ്പ് കരുതുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി അവരുടെ വോട്ട് നില ഗണ്യമായി വർദ്ധിപ്പിച്ചിരുന്നു. അതും അവർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. കോൺഗ്രസിന് ആകട്ടെ 10 സീറ്റുകൾ മാത്രമാണ് കഴിഞ്ഞ തവണ വിജയിക്കുവാൻ കഴിഞ്ഞത്. മാത്രവുമല്ല തിരുവനന്തപുരത്ത് കോൺഗ്രസിന് ഏതെങ്കിലും തരത്തിൽ മുന്നേറ്റം സൃഷ്ടിക്കുവാൻ കഴിയുന്നതും അല്ല. അതായത് സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണി പിന്നോട്ട് പോകുമ്പോൾ ബിജെപി ആകും നഗരസഭ കൈയിലൊതുക്കുക.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.