കെജിഎഫ് താരം യാഷിൻ്റെ 39-ാം ജന്മദിനത്തിൽ, അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സിൻ്റെ ടീസർ പുറത്തുവിട്ട് നിർമ്മാതാക്കൾ. നിവിൻ പോളി നായകനായ മൂത്തോന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്.
ഒരു ക്ലബ്ബിനുള്ളിൽ നടൻ സ്റ്റൈലിഷായി നടക്കുന്നതാണ് ടീസറിൽ കാണിക്കുന്നത്. യാഷിനൊപ്പം മലയാളി താരമായ സുദേവ് നായരെയും ടീസറിൽ കാണാം. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും വന്നിട്ടില്ല. നടി കിയാര അദ്വാനിയും നയൻതാരയും ചിത്രത്തിൽ നായികമാരായി എത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.
ടീസറിൽ സംഭാഷണങ്ങളൊന്നുമില്ല. 59 സെക്കന്റ് ദൈർഖ്യം വരുന്ന ബർത്ത് ഡേ പീക്കിൽ പശ്ചാത്തല സംഗീതം മാത്രമാണ് ഉള്ളത്.
KGF 2 വിന്റെ ഗംഭീര വിജയത്തിന് ശേഷമാണ് യാഷിന്റെ പുതിയ സിനിമയ ടോക്സിക് ബോസ്‌ഓഫീസ് ഭരിക്കാൻ എത്തുന്നത്. കെവിഎൻ പ്രൊഡക്ഷൻസിൻ്റെയും യാഷിൻ്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിൻ്റെയും ബാനറിലാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.




