Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അൻവറിനെ ഭയന്ന് സർക്കാരിന്റെ യൂടേണ്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ര്‍ക്കാരിന്റെ വനനിയമ ഭേദഗതി ബില്ലില്‍ നിന്നുള്ള പിന്മാറ്റം ബുദ്ധിപരമാണ്. ആ കുബുദ്ധിക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയും ആണ്. വിഷയത്തെ ഉയർത്തിക്കാട്ടിയായിരുന്നു പി വി അൻവറിന്റെ രാഷ്ട്രീയ കാട്ടിക്കൂട്ടലുകൾ. തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകുമ്പോൾ വനം നിയമ ഭേദഗതി വിഷയത്തിൽ തുടർ പ്രക്ഷോഭങ്ങൾ ആയിരുന്നു അൻവറിന്റെ ലക്ഷ്യം. അൻവറിന്റെ പോരാട്ടമുന ഒടിക്കുകയും മതന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തുകയുമാണ് വിഷയത്തിൽ മുന്നോട്ട് ഇല്ലെന്ന നിലപാട് സ്വീകരിക്കുന്നതിലൂടെ സർക്കാർ ചെയ്യുന്നത്.

നിലവിലെ വനനിയമ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ഇത് പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി തന്നെയാണ് കഴിഞ്ഞദിവസം പൊതുസമൂഹത്തോട് പറഞ്ഞത്. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും നിയമ ഭേഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം 38863 ചതുരശ്ര മീറ്റര്‍ വനമാണ് കേരളത്തിൽ ഉള്ളത്. വനം സംരക്ഷിക്കപ്പെടണം. ജന സാന്ദ്രതയും ഭൂമി ശാസ്ത്ര രീതികളും കണക്കിൽ എടുത്താകണം എല്ലാ നിയമങ്ങളും നടപ്പാക്കേണ്ടത്. ജനങ്ങളെ ആശങ്കയിൽ ആക്കുന്ന ഒരു ഭേദഗതിയും ഈ സർക്കാരിന്‍റെ കാലത്ത് ഉണ്ടാകില്ല.

നിയമ ഭേദഗതി സർക്കാർ തുടരില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കുകയായിരുന്നു. സര്‍ക്കാര്‍ യൂടേണ്‍ അടിച്ചത് നന്നായി അല്ലെങ്കില്‍ സര്‍ക്കാരിനെ ജനങ്ങള്‍ യൂടേണ്‍ അടിപ്പിച്ചേനെയെന്നായിരുന്നു പി വി അൻവറിന്റെ മറുപടി. അതേസമയം, വിവാദ വന നിയമ ഭേദഗതി സര്‍ക്കാര്‍ അലമാരയില്‍ വച്ചു പൂട്ടിയതിന് കാരണങ്ങള്‍ പലതാണ്. നിയമ ഭേദഗതിയുടെ കരട് പുറത്തു വന്നതു തന്നെ മലയോര മേഖലയുടെ വന്‍ എതിര്‍പ്പിന്‍റെ പുറത്തേറിയായിരുന്നു. ഇപ്പോള്‍ തന്നെ സ്വൈര്യ ജീവിതം നഷ്‌ടമായ ഈ മേഖലയിലെ ജനങ്ങളില്‍ ആശങ്കയുടെ അഗ്നി പടര്‍ത്തുന്ന ബില്ലായി ഇത് പൊടുന്നനെ മാറി.

വനം ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വ്യവസ്ഥകളടങ്ങിയ ബിൽ നിയമമാകുന്നതോടെ ഈ മേഖലയില്‍ നിന്ന് തങ്ങളാകെ സ്വമേധയാ കുടിയൊഴിപ്പിക്കപ്പെടുമെന്ന ആശങ്ക പൊതുവേ ജനങ്ങളിലുയര്‍ന്നിരുന്നു. എല്ലാത്തിനുമുപരിയായി വര്‍ധിച്ചു വരുന്ന മനുഷ്യ മൃഗ സംഘര്‍ഷങ്ങളും. ഇതിനൊപ്പം വനപാലകര്‍ക്ക് എല്ലാ അധികാരങ്ങളും ലഭിക്കുന്ന നിയമം കൂടിയായായാല്‍ തങ്ങളുടെ ജീവിതമാര്‍ഗവും ജീവിത മേഖലയും ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്ക വന്‍തോതില്‍ ഈ മേഖലയിലെ ജനങ്ങളില്‍ സൃഷ്‌ടിക്കപ്പെട്ടു. മുതലെടുപ്പുമായി സിപിഎം വിമതന്‍ പിവി അന്‍വര്‍ ആദ്യം രംഗത്തിറങ്ങി അറസ്റ്റിലായി രക്തസാക്ഷിയായി. പിന്നാലെ അന്‍വര്‍ ഈ വിഷയത്തില്‍ തൊടുത്ത അമ്പുകള്‍ ശക്തമായി പതിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഹൃദയത്തിലായിരുന്നു. മാത്രമല്ല, ഈ വിഷയത്തില്‍ മലയോര മേഖലകളില്‍ ഏറെ സ്വാധീനമുള്ള ക്രിസ്ത്യന്‍ സഭകളുടെ എതിര്‍പ്പ് മുതലെടുക്കാനുള്ള അന്‍വറിന്‍റെ ശ്രമങ്ങളിലെ അപകടവും മുഖ്യമന്ത്രിയും സിപിഎമ്മും തിരിച്ചറിഞ്ഞു. ഇതിനിടെ മലയോര പ്രചാരണ യാത്രയെന്ന പ്രഖ്യാപനം യുഡിഎഫ് നടത്തുകയും ചെയ്തു.

ജനുവരി 27 മുതല്‍ ഫെബ്രുവരി 5 വരെ കേരളത്തിന്‍റെ മലയോര മേഖലയുടെ വടക്കേ അറ്റമായ ഇരിക്കൂറില്‍ നിന്നാരംഭിച്ച് തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ സമാപിക്കുന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേതൃത്വം നല്‍കുന്ന യാത്രയാണ് യുഡിഎഫ് ആസൂത്രണം ചെയ്‌തത്. ഈ യാത്ര ഇന്നത്തെ സാഹചര്യത്തില്‍ മലയോര മേഖലകളിലുണ്ടാക്കാവുന്ന സ്വാധീനം അതിവേഗം സിപിഎം മനസിലാക്കി. ഈ വര്‍ഷം മധ്യത്തോടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇതുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ലെന്ന വിലയിരുത്തലുമുണ്ടായി.

ഇടതിന് തുടര്‍ ഭരണം ലഭിക്കാന്‍ സഹായകമാകുന്ന തരത്തില്‍ മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ മേഖലകള്‍ എല്‍ഡിഎഫിന് അനുകൂലമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനും ബില്ല് കീറാമുട്ടിയായി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഇത് തങ്ങളുടെ സ്വാധീന മേഖലകളില്‍ വിള്ളലുണ്ടാക്കുമെന്ന തിരിച്ചറിവ് മാണി കോണ്‍ഗ്രസിനുണ്ടായി.ബില്ലിനെ പരസ്യമായി തള്ളിപ്പറയുകയല്ലാതെ ഈ പ്രതിസന്ധി കടക്കാന്‍ വഴിയില്ലെന്ന് കണ്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ആ വഴി സ്വീകരിച്ചു. ഇതോടെ ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി മാറ്റം സംബന്ധിച്ച ഊഹാപോഹങ്ങളുമുയര്‍ന്നു.

മുഖ്യമന്ത്രിയെ മാണി വിഭാഗം എതിര്‍പ്പറിയിച്ചത് ഇതെല്ലാം മുന്നില്‍ കണ്ടായിരുന്നു. എങ്കിലും യുഡിഎഫ് യാത്രയും പിവി അന്‍വര്‍ അറ്റാക്കുമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അതിനിടെ തങ്ങള്‍ മലയോര യാത്ര പ്രഖ്യാപിച്ചതിന്‍റെ ഫലമാണ് സര്‍ക്കാറിന്‍റെ പിന്‍മാറ്റത്തിന് കാരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അവകാശപ്പെട്ടു. ഭേദഗതിക്ക് വേണ്ടി നിരന്തരം വാദിച്ച വനം മന്ത്രി ശശീന്ദ്രനും ഒരു പൊടിക്ക് അടങ്ങിയിട്ടുണ്ട്.

Greeshma Celine Benny

Advertisement
WhiteswanTV Footer