Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

2026ൽ തൃശൂരിൽ 13ൽ ഏഴിടത്ത് യുഡിഎഫ്, ആറിടത്ത് എൽഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുരുവായൂർ, തൃശൂർ, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, ചാലക്കുടി മണ്ഡലങ്ങളിൽ യുഡിഎഫ്

നിർണായകമായ തെരഞ്ഞെടുപ്പിലേക്ക് ഒരു വർഷം മാത്രം ദൂരമുള്ളപ്പോൾ മുന്നണികളും പാർട്ടികളും എങ്ങനെയും പരമാവധി മണ്ഡലങ്ങൾ കൈലൊതുക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏറെക്കുറെ ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലും പരമാവധി മണ്ഡലങ്ങൾ പിടിച്ചെടുക്കുകയാണ് എൽഡിഎഫ് മുന്നണികളുടെ ലക്ഷ്യം. അതേസമയം ജില്ലയിൽ അക്കൗണ്ട് തുറക്കുകയാണ് ബിജെപിയുടെ ഉദ്ദേശം. ചേലക്കര, കുന്നംകുളം, ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ, നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ചേർന്നതാണ് തൃശ്ശൂർ ജില്ല. ഇതിൽ ചാലക്കുടി ഒഴികെ മുഴുവൻ മണ്ഡലങ്ങളിലും ഇടത് എംഎൽഎമാരാണ് ഉള്ളത്. ഇതിലാകട്ടെ ഭൂരിഭാഗം മണ്ഡലങ്ങളും കാലങ്ങളായി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചവയും ആണ്. ഏഴു പേർ സിപിഎം എംഎൽഎമാരും മൂന്നുപേർ സിപിഐ എംഎൽഎമാരും ആണ്. ചേലക്കര മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുക എന്നത് ഒരിക്കലും നടപ്പുള്ള കാര്യമല്ല. അങ്ങനെ ഏതെങ്കിലും തരത്തിൽ യുഡിഎഫിന് ജയിക്കുവാൻ കഴിയുമായിരുന്നുവെങ്കിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് അവിടെ വിജയക്കൊടി പാറിപ്പിക്കുവാൻ കഴിയുമായിരുന്നു. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പിലും ചേലക്കര ഇടതിനൊപ്പം തന്നെ നിലകൊള്ളുവാനാണ് സാധ്യത.

ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു ആർ പ്രദീപ് തന്നെ അടുത്ത തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാകുവാനും വിജയിക്കുവാനും ആണ് സാധ്യത. സർക്കാരിനെതിരെ കടുത്ത ജനവികാരം ഉയർന്നുനിന്ന സാഹചര്യത്തിൽ ആയിരുന്നു ചേലക്കര ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നത്. എന്നിട്ടും വലിയ ഭൂരിപക്ഷത്തിൽ ചേലക്കര ചെങ്കൊടിക്കൊപ്പം തന്നെ നിലകൊണ്ടിരുന്നു. ഇതോടെ കേരള രാഷ്ട്രീയത്തിലെ ഇടതിന്റെ കുത്തക മണ്ഡലമായി ചേലക്കരയും മാറുകയായിരുന്നു. കുന്നംകുളം മണ്ഡലത്തിലേക്ക് വന്നാലും അവിടെയും മറ്റ് അട്ടിമറികൾക്കൊന്നും സാധ്യതയില്ല. നിലവിൽ മുൻ മന്ത്രിയായ എ സി മൊയ്തീൻ ആണ് എംഎൽഎ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹവും പാർട്ടിയും ആരോപണ വിധേയരാണെങ്കിലും കുന്നംകുളം ഇടതിനൊപ്പം തന്നെ നിലകൊള്ളുവാനാണ് സാധ്യത. 2001ലാണ് ഒടുവിലായി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു വന്നത്. 2011ലും 2016ലും യുഡിഎഫിന്റെ ഘടകകക്ഷിയായ സിഎംപിയുടെ നേതാവായ സിപി ജോൺ ആയിരുന്നു തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയിരുന്നത്.

കഴിഞ്ഞ തവണയാണ് മണ്ഡലം തിരികെ ഏറ്റെടുക്കുന്നത്. പറയത്തക്ക മികച്ച സ്ഥാനാർത്ഥികൾ കുന്നംകുളത്ത് കോൺഗ്രസിന് ഇല്ലെന്നു തന്നെ പറയാം. അതേസമയം ഗുരുവായൂർ മണ്ഡലത്തിലേക്ക് വന്നാൽ അടുത്ത തവണ മണ്ഡലം യുഡിഎഫിനൊപ്പം നിലകൊള്ളുന്നതിനാണ് സാധ്യത കൂടുതൽ. മുസ്ലീം ലീഗ് ആണ് ഗുരുവായൂർ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. 2006 വരെ തീർച്ചയായും ലീഗ് സ്ഥാനാർത്ഥികൾ തന്നെയായിരുന്നു മണ്ഡലത്തിൽ നിന്നും വിജയിച്ചു വന്നത്. 2006ൽ കെ വി അബ്ദുൽ ഖാദറിലൂടെയാണ് മണ്ഡലം സിപിഎം തിരികെ പിടിക്കുന്നത്. പിന്നീട് ഇതുവരെയും ആർക്കും സിപിഎം മണ്ഡലം വിട്ടു നൽകിയിട്ടുമില്ല. എൻ കെ അക്ബറാണ് നിലവിലെ എംഎൽഎ. എന്നാൽ മണ്ഡലം ആകെ യുഡിഎഫിന് അനുകൂലമായ വേരോട്ടമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തൃശ്ശൂർ മണ്ഡലത്തിൽ തകർന്നടിഞ്ഞ കോൺഗ്രസിന് ജീവശ്വാസം നൽകിയത് ചാവക്കാട് ഉൾപ്പെടുന്ന ഗുരുവായൂർ മണ്ഡലം ആയിരുന്നു. അതുകൊണ്ടുതന്നെ മറ്റ് അട്ടിമറികൾ ഒന്നും നടന്നില്ലെങ്കിൽ ഗുരുവായൂർ യുഡിഎഫിന് ഒപ്പം തന്നെ നിലകൊള്ളും. മണലൂരിൽ സിപിഎമ്മിന്റെ മുരളി പെരുനെല്ലിയാണ് നിലവിൽ എംഎൽഎ. മണ്ഡലം രൂപീകൃതമായ 1957ൽ സിപിഎം നേതാവായ ജോസഫ് മുണ്ടശ്ശേരി വിജയിച്ചത് ഒഴിച്ചാൽ 1996 വരെ തുടർച്ചയായി മണ്ഡലം കോൺഗ്രസിനൊപ്പം നിലകൊണ്ടിരുന്നു. പ്രമുഖ കോൺഗ്രസ് നേതാക്കളായ എൻഐ ദേവസിക്കുട്ടിയും വി എം സുധീരനും മൂന്നുതവണയാണ് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് എത്തിയത്. 2006ൽ മുരളി പെരുനെല്ലിയിലൂടെയാണ് സിപിഎം മണ്ഡലം തിരികെ പിടിക്കുന്നത്.

എന്നിട്ടും മണ്ഡലം മാറിമാറി യുഡിഎഫിനും എൽഡിഎഫിനും ഒപ്പം നിലകൊണ്ടു. കഴിഞ്ഞ രണ്ടുതവണയായി സിപിഎമ്മിനൊപ്പം ഉറച്ചുനിൽക്കുമ്പോഴും കോൺഗ്രസിന് മണലൂർ എന്നത് വലിയ കടമ്പയൊന്നും അല്ല. മികച്ച സ്ഥാനാർത്ഥിയെ നിർത്തിയാൽ മണലൂർ അനായസം യുഡിഎഫിനൊപ്പം പോന്നേക്കാം. വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസിനെ കൈവിട്ടു തുടങ്ങിയിട്ട് നാളുകൾ ഏറെയാകുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ചെങ്കിലും അതിന് തൊട്ട് മുമ്പ് കോൺഗ്രസ് ആയിരുന്നു മണ്ഡലത്തിൽ വിജയിച്ചു വന്നിരുന്നത്. ചെറിയ ഭൂരിപക്ഷത്തിൽ ആണെങ്കിലും അനിൽ അക്കര സി എൻ ബാലകൃഷ്ണന് തുടർച്ചക്കാരനായി വിജയിക്കുകയായിരുന്നു. വടക്കാഞ്ചേരിയും രൂപീകരിച്ചത് മുതൽ ദീർഘകാലം കോൺഗ്രസിനൊപ്പം നിലകൊണ്ട മണ്ഡലം ആയിരുന്നു. മികച്ച സ്ഥാനാർത്ഥിയെ നിർത്തിയാൽ മണ്ഡലത്തിൽ യുഡിഎഫിന് വിജയിക്കുവാൻ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഒല്ലൂർ നിയോജകമണ്ഡലം രൂപീകൃതമായത് മുതൽക്കെ സിപിഐക്കും കോൺഗ്രസിനും ഒപ്പം മാറിമാറി നിലകൊണ്ട മണ്ഡലമാണ്. കഴിഞ്ഞ മൂന്നുതവണയായി സിപിഐ നേതാവായ കെ രാജൻ ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മികച്ച സ്ഥാനാർത്ഥിയെ നിർത്തിയാൽ അടുത്ത തവണ ഒല്ലൂർ യുഡിഎഫിനൊപ്പം നിലകൊണ്ടേക്കാം. തൃശ്ശൂർ മണ്ഡലത്തിൽ സിപിഎമ്മിന്റെ പി ബാലചന്ദ്രനാണ് നിലവിലെ എംഎൽഎ. ബിജെപിയും കോൺഗ്രസും ഒരുപോലെ പ്രതീക്ഷ കൽപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശ്ശൂർ. പല വമ്പൻമാരെ കോൺഗ്രസ് അണിനിരത്തിയിട്ടും തൃശ്ശൂർ ഇടതിനൊപ്പം തന്നെ നിലകൊള്ളുകയായിരുന്നു.

കോൺഗ്രസ് സന്ദീപ് വാര്യരെ ഇറക്കി തൃശ്ശൂരിൽ അട്ടിമറി വിജയം നേടുവാനാണ് ലക്ഷ്യം വെക്കുന്നത്. നാട്ടിക നിലവിൽ സിപിഎമ്മിന് ഒപ്പമുള്ള മണ്ഡലം ആണെങ്കിലും ടി എൻ പ്രതാപൻ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി വരുന്നതോടെ തിരിച്ചുപിടിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഏറെക്കുറെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളും പ്രതാപൻ തുടങ്ങിയിട്ടുണ്ട്. കൈപ്പമംഗലം നിയോജകമണ്ഡലം നിലവിൽ സിപിഐയുടെ കൈകളിലാണ്. യുഡിഎഫിന്റെ ഭാഗമായി ആർഎസ്പിയാണ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാറുള്ളത്. അടുത്ത തവണയും അവിടെ മറ്റ് അത്ഭുതങ്ങൾക്കൊന്നും വഴിയില്ല. എന്നാൽ, കോൺഗ്രസിന്റെ യുവ നേതാക്കളിൽ ഒരാളായ ശോഭാ സുബിൻ കൈപ്പമംഗലത്ത് മത്സരിച്ചാൽ വിജയിക്കുമെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ മണ്ഡലം ആർഎസ്പി വിട്ടു നൽകുന്നതിനുള്ള സാധ്യതകൾ കുറവാണ്. ഇരിങ്ങാലക്കുടയിൽ മന്ത്രിയും സിപിഎം വനിതാ നേതാവുമായ ആർ ബിന്ദുവാണ് എംഎൽഎ. ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടനാണ് തുടർച്ചയായി കഴിഞ്ഞ രണ്ടുതവണയും പരാജയപ്പെട്ടത്. കേരള കോൺഗ്രസ് തന്നെ വീണ്ടും മത്സരിച്ചാൽ മണ്ഡലത്തിൽ സിപിഎം തന്നെ വിജയിക്കുന്നതിന് ആണ് സാധ്യതയുള്ളത്. പുതുക്കാട് നിലവിൽ സിപിഎം നേതാവായ കെ കെ രാമചന്ദ്രനാണ് സ്ഥാനാർത്ഥി. പുതുക്കാട് കോൺഗ്രസിന് എച്ച് സ്ഥാനാർത്ഥികളെ കണ്ടെത്തുക എന്നത് ശ്രമകരമായ കാര്യമാണ്. അങ്ങനെ വരുമ്പോൾ സിപിഎം തന്നെ വിജയിക്കുന്നതിനാണ് സാധ്യത. ചാലക്കുടി മണ്ഡലത്തിലേക്ക് വരുമ്പോൾ കോൺഗ്രസ് നേതാവായ സനീഷ് കുമാർ ജോസഫ് എംഎൽഎ എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം തന്നെ വീണ്ടും മത്സരിക്കുന്നതിനും വിജയിക്കുന്നതിനും ഉള്ള സാധ്യതകളാണ് പലരും പറയുന്നത്. കൊടുങ്ങല്ലൂരിലേക്ക് വരുമ്പോൾ ബിജെപി സംഘടനാപരമായി ഏറെ ശക്തമാണ്. എന്നിരുന്നാലും വിജയത്തിലേക്ക് കടക്കുന്നതിനുള്ള വോട്ട് നില പാർട്ടിക്കില്ല.

വരുന്ന തെരഞ്ഞെടുപ്പിലും കൊടുങ്ങല്ലൂരിൽ ഇടത് വിജയിപ്പിക്കുകയും ബിജെപി രണ്ടാമത്തേത് വരുന്നതിനുമുള്ള സാധ്യതകളുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബിജെപി മുഴുവൻ മണ്ഡലങ്ങളിലും മികച്ച മുന്നേറ്റം നടത്തിയായിരുന്നു വിജയത്തിലേക്ക് കുതിച്ചത്. അത്രയും തന്നെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചില്ലെങ്കിലും വിജയപരാജയങ്ങളെ നിർണയിക്കുന്ന ശക്തിയായി ബിജെപി മാറുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കണക്കുകൂട്ടലുകൾക്കപ്പുറം ആരൊക്കെ 2026 വിജയിച്ചു കയറുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

Recent News

Advertisement
WhiteswanTV Footer