Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിപിഎമ്മിന് ഇനി ‘ബേബിക്കാലം’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസോടെ രാജ്യത്ത് സിപിഎമ്മിന് പുതിയ നേതൃത്വം വരും. ആരാകും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുക എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഏറെ കാലങ്ങൾക്ക് ശേഷം പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം കേരളത്തിന് ലഭിക്കുമെന്ന സൂചനകളാണ് അറിയുന്നത്. കേരളത്തില്‍ മാത്രമാണ് നിലവില്‍ സിപിഎമ്മിനു സംസ്ഥാന ഭരണം ഉള്ളത്.

അതിനാല്‍ കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുക. മുതിർന്ന നേതാവ് എം എ ബേബിക്കാണ് നറുക്ക് വീഴുവാൻ സാധ്യത. 2012 മു​ത​ൽ പി.​ബി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സീ​നി​യ​റാ​യ എം എ ബേ​ബി ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ സൈ​ദ്ധാ​ന്തി​ക മു​ഖം കൂ​ടി​യാ​ണ്. പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് പ്ര​കാ​ശ് കാ​രാ​ട്ട് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത് എം എ ബേ​ബി​യു​ടെ പേ​രാ​ണ്. സ്വ​ന്തം ഘ​ട​ക​മാ​യ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പി​ന്തു​ണ ബേ​ബി​ക്ക് നി​ർ​ണാ​യ​ക​മാ​കും.

ബി.​ജെ.​പി​ക്കെ​തി​രെ നി​ൽ​ക്കു​മ്പോ​ഴും കോ​ൺ​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തെ ന​ഖ​ശി​ഖാ​ന്തം എ​തി​ർ​ക്കു​ന്ന​താ​ണ് കേ​ര​ള ലൈ​ൻ. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സു​മാ​യി കൈ​കോ​ർ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ലു​ള്ള​ത്. മ​ല​യാ​ളി​യാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ൻ​ഡ്യ മു​ന്ന​ണി നേ​തൃ​ത്വ​ത്തി​ൽ നി​ൽ​ക്കു​ന്ന​ത് കേ​ര​ള​ത്തി​ൽ സിപിഎ​മ്മി​ന് ത​ല​വേ​ദ​ന​യാ​കും.

ആ ​നി​ല​യി​ൽ മ​ല​യാ​ളി​യ​ല്ലാ​ത്ത​യാ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന​താ​ണ് പി​ണ​റാ​യി വി​ജ​യ​ന്റെ താ​ൽ​പ​ര്യ​മെ​ങ്കി​ൽ എം എ ബേ​ബി ചി​ത്ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​കും. മ​റി​ച്ച്, മ​ല​യാ​ളി​യെ അ​മ​ര​ത്ത് പ്ര​തി​ഷ്ഠി​ച്ച് കേ​ര​ള ലൈ​നി​ലേ​ക്ക് ദേ​ശീ​യ നേ​തൃ​ത്വ​ത്തെ കൊ​ണ്ടു​വ​രാ​മെ​ന്ന് പി​ണ​റാ​യി ആ​ഗ്ര​ഹി​ച്ചാ​ൽ ബേ​ബി​ക്ക് സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ, പി.​ബി​യി​ൽ ജൂ​നി​യ​ർ ആ​ണെ​ങ്കി​ലും പി​ണ​റാ​യി വി​ജ​യ​ന് കൂ​ടു​ത​ൽ താ​ൽ​പ​ര്യ​മു​ള്ള എ വി​ജ​യ​രാ​ഘ​വ​ൻ, ഒ​രു​പ​ക്ഷേ, എം എ ബേ​ബി​യെ മ​റി​ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യും ക​ൽ​പി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

ഇ.​എം.​എ​സ് ന​മ്പൂ​തി​രി​പ്പാ​ടി​നു​ ശേ​ഷം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​യാ​ൾ പാ​ർ​ട്ടി ത​ല​പ്പ​ത്ത് എ​ത്തി​യി​ട്ടി​ല്ല. ദീ​ർ​ഘ​കാ​ലം ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മ​ണി​ക് സ​ർ​ക്കാ​റാ​ണ് സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന മ​റ്റൊ​രാ​ൾ. അ​ദ്ദേ​ഹ​ത്തി​ന് പ്രാ​യ​പ​രി​ധി ഇ​ള​വ് ന​ൽ​കി ത്രി​പു​ര സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ല​നി​ർ​ത്തി​യ​ത് ഈ ​സാ​ധ്യ​ത മു​ന്നി​ൽക്ക​ണ്ടാ​ണ്.

ത​പ​സ് സെ​ൻ, സൂ​ര്യ​കാ​ന്ത് മി​ശ്ര എ​ന്നീ പേ​രു​ക​ളാ​ണ് ബം​ഗാ​ളി​ൽ നി​ന്ന് ഉ​യ​രു​ന്ന​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടി​ന്റെ ഭ​ര​ണ കു​ത്ത​ക​യി​ൽ നി​ന്നു​ള്ള ത​ക​ർ​ച്ച​യി​ൽ നി​ന്ന് തി​രി​ച്ചു​വ​ര​വി​ന് സാ​ധി​ക്കാ​ത്ത ബം​ഗാ​ൾ ഘ​ട​ക​ത്തി​ന് ത​ങ്ങ​ളു​ടെ ഒ​രാ​ളെ പാ​ർ​ട്ടി​യു​ടെ അ​മ​ര​ത്ത് പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള ക​രു​ത്ത് ഇ​പ്പോ​ഴി​ല്ല. പ്ര​കാ​ശ് കാ​രാ​ട്ട് വീ​ണ്ടും വ​ര​ണ​മെ​ങ്കി​ൽ പ്രാ​യ​പ​രി​ധി​ക്കൊ​പ്പം ഒ​രാ​ൾ​ക്ക് മൂ​ന്ന് ടേം ​നി​ബ​ന്ധ​ന​യി​ലും ഇ​ര​ട്ട ഇ​ള​വ് ന​ൽ​ക​ണം. ഇ​ര​ട്ട ഇ​ള​വി​നു​ള്ള സാ​ധ്യ​ത വി​ര​ളമാണ്.

അതേസമയം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് കൂ​ടു​ത​ൽ പി​ന്തു​ണ​യു​ള്ള​യാ​ൾ​ക്കും പ്രാ​യ​പ​രി​ധി ഇ​ള​വ് ല​ഭി​ച്ചേ​ക്കും. അ​തി​ൽ മു​ന്നി​ലു​ള്ള പേ​ര് വൃ​ന്ദ​യു​ടേ​താ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ സിപിഎ​മ്മി​ന്റെ വ​നി​താ താ​ര​മാ​ണ​വ​ർ. പ്ര​കാ​ശ് കാ​രാ​ട്ടി​ന്റെ സ​ഹ​ധ​ർ​മി​ണി​യെ​ന്ന അം​ഗീ​കാ​ര​വും ഒ​പ്പ​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ സിപിഎ​മ്മി​ന്റെ ആ​ദ്യ വ​നി​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​വ​ർ മാ​റും.

സീതാറാം യെച്ചൂരിയുടെ മരണത്തോടെയാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായത്. പ്രകാശ് കാരാട്ട് ജന്മംകൊണ്ട് മലയാളിയാണ് എങ്കിലും കേരളത്തിൽ ജീവിച്ച് വളർന്ന് പാർട്ടിയുടെ തലപ്പത്ത് എത്തിയ നേതാവല്ല. ഡൽഹി തന്നെയായിരുന്നു യെച്ചൂരിയുടെ പ്രവർത്തന മണ്ഡലം. ജനറൽ സെക്രട്ടറി പദവിയിലിക്കുന്ന നേതാവ് മരണപ്പെടുന്ന സാഹചര്യം സി.പി.എമ്മിൽ മുൻപ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ ഏത് കീഴ്വഴക്കം പാലിക്കണമെന്നതിൽ പാർട്ടിക്ക് മുന്നിൽ മാതൃകകളില്ല. അങ്ങനെയാണ് മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇപ്പോൾ താല്‍ക്കാലിക സെക്രട്ടറി സ്ഥാനം വഹിക്കുന്നത്.

അതേസമയം, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, മണിക് സർക്കാർ, സുര്യകാന്ത് മിശ്ര, പിണറായി വിജയൻ എന്നീ പോളിറ്റ്ബ്യൂറോ അം​ഗങ്ങൾക്ക് പ്രായപരിധി മാനദണ്ഡം ബാധകമാണ്. ഇതിൽ രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് പ്രായപരിധി മാനദണ്ഡത്തിൽ ഇളവ് ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്.

എന്നാൽ പ്രായപരിധി മാനദണ്ഡം കർശനമായി പാലിക്കണമെന്ന വാദവും ശക്തമാണ്. അങ്ങനെയെങ്കിൽ പിണറായി വിജയനെ പൊളിറ്റ്ബ്യൂറോയിലെ പ്രത്യേക ക്ഷണിതാവാക്കിയേക്കുമെന്നും സൂചനയുണ്ട്. നേരത്തെ ജ്യോതിബസുവിനെ ഇത്തരത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോയിൽ പ്രത്യേക ക്ഷണിവായി ഉൾപ്പെടുത്തിയിരുന്നു.

പിണറായിയും കൂട്ടരും രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കേരളത്തിലേക്ക് വേര് പറിച്ചു നടുവാനാണ് പരിശ്രമിക്കുന്നത്. ആ പരിശ്രമങ്ങൾക്ക് സംസ്ഥാനത്തുനിന്നുള്ള ഒരാൾ തന്നെ സെക്രട്ടറിയായി വരണമെന്നും അവർ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തിന് പിന്നാലെ ഉറപ്പിച്ച് സഞ്ചരിച്ചാൽ എം എ ബേബി സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി ആകും.

Recent News

Advertisement
WhiteswanTV Footer