Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദീര്‍ഘദൂര ബസുകള്‍ സ്വകാര്യപമ്പില്‍നിന്നുള്ള ഇന്ധനമടി അവസാനിപ്പിക്കണം: കെഎസ്ആര്‍ടിസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയിലെ ‘മിന്നല്‍’ അടക്കമുള്ള ദീര്‍ഘദൂര ബസുകള്‍ സ്വകാര്യപമ്പില്‍നിന്ന് ഇന്ധനമടിക്കേണ്ടെന്ന് കെഎസ്ആര്‍ടിസി. സ്വകാര്യ പമ്പുകളില്‍നിന്ന് ബസുകള്‍ ഡീസല്‍ നിറയ്ക്കുന്നതുവഴി കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമുണ്ടാക്കുന്നെന്ന പരാതിയെത്തുടര്‍ന്നാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നേരിട്ട് ഇടപെട്ട്് നടപടി സ്വീകരിച്ചത്.

പാലക്കാട്ടുനിന്ന് മൂകാംബിക, കന്യാകുമാരി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന മിന്നല്‍ ബസുകള്‍ക്കും ബംഗളൂരുവിലേക്കുള്ള ഡീലക്‌സ് ബസിനും പാലക്കാട്ടെ സ്വകാര്യപമ്പില്‍നിന്ന് ഡീസല്‍ നിറയ്ക്കാനാണ് അനുവാദം നല്‍കിയിട്ടുള്ളത്. ഈ ബസുകള്‍ക്ക് ദിവസേന 400 ലിറ്ററോളം ഡീസലാണ് വേണ്ടിവരുന്നത്.ഇതിനുപുറമേ ചിലസമയങ്ങളില്‍ ജില്ലയിലെത്തുന്ന മറ്റ് ദീര്‍ഘദൂര ബസ്സുകള്‍ക്കും പാലക്കാട്ടുനിന്ന് ഇന്ധനം നിറയ്ക്കാന്‍ സൗകര്യം ചെയ്തുകൊടുക്കാറുണ്ട്. ഇതടക്കം ദിവസവും 1,000 ലിറ്റര്‍ ഡീസലാണ് സ്വകാര്യപമ്പില്‍നിന്ന് നിറയ്ക്കുന്നത്. ലിറ്ററിന് മൂന്നുരൂപവരെ അധികം നല്‍കിയാണ് ഇത്തരത്തിന്‍ സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നത്. ആ ഇനത്തില്‍ ദിവസം 3,000 രൂപയും മാസം 90,000 രൂപയുമാണ് കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയ്ക്ക് നഷ്ടം.

മിന്നല്‍ ബസുകളെ ഒഴിവാക്കിയതോടെ സ്വകാര്യപമ്പില്‍നിന്ന് നിറയ്ക്കുന്ന ഡിസലിന്റെ ആകെ അളവിലും ഗണ്യമായ കുറവുണ്ടായി. ആഴ്ചകള്‍ക്കുമുമ്പ് ഡിപ്പോയിലെ എല്ലാ ബസുകള്‍ക്കുമായി ദിവസം ശരാശരി 3,300 ലിറ്റര്‍ അടിച്ചിരുന്നിടത്ത് ഇപ്പോള്‍ 2,300 ലിറ്ററായി കുറഞ്ഞു.

ഡിപ്പോയില്‍നിന്ന് കോയമ്പത്തൂര്‍, പൊള്ളാച്ചി, നെല്ലിയാമ്പതി, പഴനി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഇപ്പോഴും സ്വകാര്യ പമ്പില്‍നിന്നാണ് ഡീസല്‍ നിറയ്ക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബിഎംഎസും രംഗത്തെത്തിയിരുന്നു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer