Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; കോച്ചിന് 16 വർഷം കഠിനതടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോച്ചിന് 16 വര്ഷം കഠിന തടവ്. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനുവിനാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർള ആണ് ശിക്ഷ വിധിച്ചത്.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ കോച്ചായ മനു എം-ന് 16 വർഷത്തെ തടവിന് പുറമെ 24,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടയ്ക്കാതിരിക്കുകയാണെങ്കിൽ പ്രതി രണ്ടര വർഷം അധികമായി തടവുഭവിക്കേണ്ടതായി തീരുമാനിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചിട്ടുണ്ട്.

പെൺകുട്ടി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ പരിശീലനത്തിനെന്ന് പറഞ്ഞ് കോച്ചിംഗ് എത്തിയത്. ജിമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതോടൊപ്പം, കുട്ടിയുടെ നഗ്ന ഫോട്ടോകൾ എടുത്ത് നൽകാൻ പല തവണ നിർബന്ധിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. ഭാവി ക്രിക്കറ്റ് കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ദീർഘകാലം പീഡന വിവരം പുറത്തുപറയാതെ നിൽക്കുകയായിരുന്നു.

2021-ൽ കുട്ടി മറ്റൊരു സ്ഥലത്ത് കോച്ചിങ്ങിന് മാറിയതിനുശേഷം, മറ്റു അഞ്ചു കുട്ടികളും പ്രതിയുടെ പീഡനത്തിൽ പെട്ടിരുന്നു. 2024-ലെ പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ വച്ച് പീഡന വിവരം പുറത്തറിയുകയായിരുന്നു. ഒരു കുട്ടിയുടെ പരാതി നൽകി ധൈര്യം കണ്ടെത്തിയ ശേഷം മറ്റ് കുട്ടികളും കേസുകൾ നൽകാൻ മുന്നോട്ടുവന്നു.

Recent News

Advertisement
WhiteswanTV Footer