Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിലെ വാച്ചുമരം ഭാഗത്ത് കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു. എഞ്ചിൻ തകരാറാകുന്നതിനാൽ മുറുകെ നിർത്തിയ അങ്കമാലി സ്വദേശികളുടെ കാറാണ് കാട്ടാനയുടെ ആക്രമണത്തിൽ പൂർണ്ണമായി കേടായത്. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയിലേക്ക് യാത്രയായിരുന്ന അങ്കമാലി സ്വദേശികളുടെ വാഹനം വഴിയിൽ തകരാറിലാകുകയായിരുന്നു. ഈ സമയം സമീപത്ത് കാട്ടാനക്കൂട്ടം സാന്നിധ്യമുണ്ടെന്ന് മനസ്സിലാക്കിയ യാത്രക്കാർ, ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ അതിരപ്പിള്ളിയിലേക്ക് തിരിച്ചുപോയി.

തുടർന്ന്, രാവിലെ ഒരു മെക്കാനിക്കുമായി തിരിച്ചെത്തിയതായിരുന്നു. എന്നാൽ എത്തുമ്പോഴേയ്ക്ക് കാർ കാട്ടാനക്കൂട്ടം തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം അടക്കം പൂർണമായും നശിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും ഈ ഭാഗത്തുതന്നെ മറ്റൊരു വാഹനം കാട്ടാന തകർത്ത സംഭവം റിപ്പോര്‍ട്ടായിട്ടുണ്ട്. ആ വഴിയിലൂടെ പോകുന്നവർക്കും യാത്ര ചെയ്യുമ്പോൾ വാഹനം നിർത്തുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer