തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മൊബൈൽഷോപ്പ് ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ദിലീപാണ് മരിച്ചത്. 48 വയസായിരുന്നു. നെയ്യാറ്റിൻകര ടൗണിനോട് ചേർന്നുള്ള റോഡിലെ മരത്തിലാണ് ദിലീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. 25 ലക്ഷത്തിലേറെ രൂപ കടബാധ്യത ഉണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കഴിഞ്ഞ 10 വർഷമായി നെയ്യാറ്റിൻകര ടൗണിൽ മൊബൈൽ ഷോപ്പ് നടത്തുകയായിരുന്നു ദിലീപ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി
മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.









