ഇടുക്കി: ഇടുക്കി മുരിക്കാശ്ശേരി രാജഗിരിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ട്രെയിനറായ ജയചന്ദ്രനെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
ജയചന്ദ്രനും മറ്റു രണ്ടുപേരും മുരിക്കാശ്ശേരിയിൽ നിന്ന് മടങ്ങുന്നതിനിടെ ഇന്നോവയിൽ എത്തിയ സംഘമാണ് ഇയാളെ ബലമായി കയറ്റിക്കൊണ്ടുപോയത്. കൂടെയുണ്ടായിരുന്നവരാണ് പൊലീസിൽ പരാതി നൽകിയത്.
മലപ്പുറം സ്വദേശികളായ അഞ്ചംഗസംഘം രാജഗിരിയിൽ താമസിച്ച് ഇ-കൊമേഴ്‌സ് പരിശീലന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ജയചന്ദ്രൻ ബെംഗളൂരുവിലാണ് സ്ഥിരതാമസം. അവിടെ ഉണ്ടായ സാമ്പത്തിക തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




