ന്യൂഡല്‍ഹി: ചില റൂട്ടിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി എയര്‍ ഇന്ത്യ. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡല്‍ഹിക്കും വാഷിംഗ്ടണ്‍ ഡിസിക്കും ഇടയിലുള്ള സര്‍വീസുകളാണ് നിര്‍ത്തുന്നത്. പ്രവര്‍ത്തന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വിശ്വാസതയും സമഗ്രതയും ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.






