കൊച്ചി: സംവിധായകനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു. പാർട്ടി ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് വിവരം.
തൃക്കാക്കര മണ്ഡലത്തിൽ നിന്നാണ് അഖിൽ മാരാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്. പാർട്ടി വിട്ടതിന് പിന്നാലെ സാബു എം ജേക്കബിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു.
പാർട്ടിയുടെ പ്രവർത്തനരീതിയിലും നേതൃത്വത്തിന്റെ തീരുമാനങ്ങളിലുമുള്ള വിയോജിപ്പാണ് രാജിക്ക് കാരണമായതെന്നാണ് അഖിൽ മാരാർ വ്യക്തമാക്കിയത്. അതേസമയം, വിഷയത്തിൽ ട്വന്റി20 നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.




