കോട്ടയം : പാലായുടെ ദേശീയോത്സവമായ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാളിന് മുന്നോടിയായി കത്തീഡ്രൽ പള്ളി അങ്കണത്തിൽ സ്ഥാപിക്കുന്ന പന്തലിന്റെ കാൽ നാട്ടു കർമ്മം വികാരി റവ. ഡോ. ഫാ. ജോസ് കാക്കല്ലിൽ നിർവഹിച്ചു.
തിങ്കളാഴ്ച രാവിലെ 9.45-ന് പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമായിരുന്നു ചടങ്ങ്. കത്തീഡ്രൽ പള്ളി വികാരി റവ. ഡോ. ഫാ. ജോസ് കാക്കല്ലിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ഫാ. ജോസഫ് തടത്തിൽ, ഫാ. ജോർജ് മൂലേച്ചാലിൽ എന്നിവർ സഹ കാർമ്മികരായിരുന്നു.
വികാരിമാരുടെയും, മൂന്ന് പള്ളികളുടെ കൈക്കാരൻമാരുടെയും, പെരുന്നാൾ കമ്മിറ്റി അംഗങ്ങളുടെയും, വിശ്വാസികളുടെയും സാന്നിധ്യത്തിലാണ് കാൽ നാട്ടു കർമ്മം നടന്നത്.തുടർന്ന്, തിരുനാൾ നോട്ടീസ് പ്രസിദ്ധീകരണവും നടന്നു. സംഭാവന കൂപ്പണിന്റെ ആദ്യ വിൽപ്പന തോട്ടുങ്കൽ കടയുടമയായ ഷാജു തോട്ടുങ്കലിനു നൽകി ഫാ. ജോസ് കാക്കല്ലിൽ നിർവഹിച്ചു.
കൈക്കാരൻമാരായ രാജേഷ് പാറയിൽ, അലക്സാണ്ടർ (കുഞ്ഞൂട്ടി) മുളയ്ക്കൽ, ടോമി പാനായിൽ, പെരുന്നാൾ കമ്മിറ്റി അംഗങ്ങളായ രാജീവ് കൊച്ചുപറമ്പിൽ, ജോഷി വട്ടക്കുന്നേൽ, തങ്കച്ചൻ കാപ്പൻ, ജോസുകുട്ടി പൂവേലിൽ, ബേബിച്ചൻ എടേട്ട്, ബിജൂ സെന്റ് ജൂഡ്, ജോമോൻ വേലിക്കകത്ത്, ജോണി പന്തപ്ലാക്കൽ, ബിജു കൂട്ടിയാനി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.




